
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഭീകര പ്രവര്‍ത്തനമായതിനാലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതിക്ക് ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നും ഗൂഢാലോചനകള്‍ നടത്തിയിരുന്നു വെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം കേരളത്തിലും ഡല്‍ഹിയിലുമായി നടത്തിയ സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് കോഴിക്കോട് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും പോലീസ് അപേക്ഷ നല്കി.
അതേസമയം പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ മജിസ്ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാനാവില്ലെന്നും എന്‍ഐഎ കേസ് റീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തീര്‍പ്പാക്കി. സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം പ്രതിഭാഗം തീരുമാനമെടുക്കും. നാളെയാണ് ഷാരൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]