
അമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട മകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.
ജീവപര്യന്തം തടവ് ശിക്ഷയ്ക്കൊപ്പം ഇരുപതിനായിരം രൂപ പിഴയും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഗുരുഗ്രാം കോടതിയുടേതാണ് ഉത്തരവ്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തത് മനുഷ്യമനഃസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന സംഭവമാണെന്ന് ജസ്റ്റിസ് രാഹുല്‍ ബിഷ്ണോയി നിരീക്ഷിച്ചു. ‘കുടക്കീഴില് താന്‍ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകന് അമ്മയോട് പെരുമാറിയത്’ എന്നാണ് കോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. മകന്റെ ക്രൂരപ്രവര്‍ത്തിയാണ് മറ്റൊരു മാര്‍ഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും കോടതി നിരീക്ഷിച്ചു.
2020 നവംബര്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ പട്ടൗഡിയില്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നിലേതോ കാരണമുണ്ടെന്നും, അത് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ആണ് പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തന്റെ മൂത്ത മകന് ലഹരിക്കടിമയാണെന്നും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മൂത്ത മകനെ പ്രതിസ്ഥാനത്താക്കുന്ന ഒട്ടനവധി തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് ശേഖരിക്കാനായി. മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]