
കൊല്ലം: ജോണി നെല്ലൂര്‍ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരള കോണ്‍?ഗ്രസ് നേതാവാണ് ജോണി നെല്ലൂര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തന്‍ ആയിരുന്നു. ജോണി നെല്ലൂര്‍ രാജി വച്ചാല്‍ കേരള കോണ്‍ഗ്രസ് നല്കുന്ന ആ സ്ഥാനത്ത് കൊണ്ടു വരും. ശക്തനായ നേതാവല്ല ജോണി നെല്ലൂരെന്നും വിഡി സതീശന് പറഞ്ഞു.
ബാബു ജോര്‍ജ് കോണ്‍ഗ്രസ് വിട്ടതില്‍ പാര്‍ട്ടിക്ക് ഒന്ന് സംഭവിക്കില്ലെന്നും സതീശന് പ്രതികരിച്ചു. ബാബു ജോര്‍ജ് സസ്പെന്‍ഷനില്‍ ആയിരുന്നു. പോകുന്നവര്‍ പോട്ടെ എന്നും വി ഡി സതീശന് പറഞ്ഞു. കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്ന് സതീശന് പ്രതികരിച്ചു. വളവുള്ള ഭാഗങ്ങളിലെ പാളം നിവര്‍ത്തിയാല്‍ അതിവേഗം ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. കെ റെയിലിന് ബദലാണ് വന്ദേ ഭാരത്. ബിജെപിയും സിപിഎമ്മും കൂടെ കെ റെയില്‍ നടപ്പാക്കാന്‍ ഒരുങ്ങിയാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. നിലവിലെ ഡിപിആര്‍ വെച്ചു കെ റെയില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയതാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net