
കുവൈത്ത് സിറ്റി: കുവൈത്ത് ഓയില്‍ കമ്പനി തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ ഔദ്യോഗിക വക്താവും അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഖുസെ അല്‍-അമെര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ആളപായമുണ്ടായിട്ടില്ലെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളെ അപകടം ബാധിച്ചിട്ടില്ലെന്നും അല്‍-അമെര്‍ സ്ഥിരീകരിച്ചു. കുവൈത്ത് ഓയില്‍ കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കമ്പനി പിന്തുടരുന്ന നടപടിക്രമങ്ങള്‍ അനുസരിച്ച് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തു വരുന്നതായും അദ്ദേഹം പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]