
ചിമ്പു നായകനായെത്തുന്ന ‘പത്ത് തല’ ഒഫീഷ്യല്‍ ട്രെയ്ലര് പുറത്ത്. ഒബെലി എന്‍ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്ത് തല’യുടെ ട്രെയ്ലര് പുറത്തിറങ്ങി. ഒരു പക്കാ ഗ്യാങ്സ്റ്റര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലറില്‍ വ്യക്തമാണ്. ചിമ്പു ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഗൗതം കാര്‍ത്തിക്കിന്റെ ശക്തമായ പ്രകടനമായിരിക്കും ചിത്രത്തില്‍ എന്ന് ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ രേഖപെടുത്തുന്നുണ്ട്. ട്രെയിലറില്‍ അതിഗംഭീര സ്കോറാണ് റഹ്മാന് പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്, ടിജെ അരുണാസലം എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]