
സ്വന്തം ലേഖകൻ
ചെന്നൈ: രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. വീട്ടില്‍ നിന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം പോയെന്ന് കാട്ടി ഐശ്വര്യ രജനീകാന്ത് തെയ്നാംപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തന്റെ മൂന്ന് വീട്ടുജോലിക്കാര്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയില്‍ പറഞ്ഞു.
ഡയമണ്ട് സെറ്റുകള്‍, വജ്രങ്ങള്‍, പഴക്കമുള്ള സ്വര്‍ണക്കഷ്ണങ്ങള്‍, നവരത്നം സെറ്റുകള്‍, സ്വര്‍ണത്തോടുകൂടിയ പഴക്കമില്ലാത്ത അണ്‍കട്ട് വജ്രം, 60 പവന് ഭാരമുള്ള നെക്ലേസ്, വളകള്‍ എന്നിവയാണു കാണാതായത്. 2019ലെ അനുജത്തിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് ലോക്കര്‍ മൂന്നിടത്തേക്ക് മാറ്റിയിരുന്നു.
2021 ഓഗസ്റ്റ് വരെ അത് അവളുടെ സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്മെന്റിലായിരുന്നു. പിന്നീട് വിവാഹശേഷം നടന് ധനുഷിനൊപ്പം താമസിച്ചിരുന്ന സിഐടി കോളനിയിലെ വസതിയിലേക്ക് മാറ്റി. 2021 സെപ്റ്റംബറില്‍ ലോക്കര്‍ വീണ്ടും സെന്റ് മേരീസ് റോഡിലെ അപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. 2022 ഏപ്രില്‍ 9ന് അത് നടന് രജനികാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലേക്ക് കൊണ്ടുപോയി.
ലോക്കറിന്റെ താക്കോലുകള്‍ സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്മെന്റിലെ തന്റെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് ജീവനക്കാര്‍ക്ക് നന്നായി അറിയാം. താനില്ലാത്ത സമയത്ത് അവര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ പ്രവേശനം ഉണ്ടായിരുന്നതായും അവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]