
സ്വന്തം ലേഖകൻ
പാട്ന: ബിഹാറിലെ പാട്ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്ക്രീനില്‍ മൂന്ന് മിനിറ്റോളം അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തു. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. വീഡിയോയുടെ തുടക്കത്തിൽ പരസ്യചിത്രമാണെന്നാണ് യാത്രക്കാർ വിചാരിച്ചിരുന്നത്. അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ അസ്വസ്ഥരാകുകയായിരുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ആ സമയത്ത് പ്ലാറ്റ്ഫോമിലുണ്ടായിരുന്നത്.
ടി വിയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് യാത്രക്കാരില്‍ ചിലര്‍ ബഹളം വയ്ക്കുകയും കൂവി വിളിക്കുകയും ചെയ്തെങ്കിലും മൂന്ന് മിനിറ്റിലധികം സമയം ദൃശ്യങ്ങള്‍ സ്ക്രീനില്‍ പ്ലേ ചെയ്തെന്നാണ് യാത്രക്കാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ഗവണ്മെന്റ് റെയില്‍വേ പൊലീസില്‍ പരാതി സമര്‍പ്പിച്ചു. വിഡിയോ അബദ്ധത്തില്‍ പ്ലേ ആയതാണെന്നാണ് പ്രാഥമിക നിഗമനം.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംഭവത്തില്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. റെയില്‍വേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ദത്ത കമ്മ്യൂണിക്കേഷന്‍സ് എന്ന ഏജന്‍സിയോടും വിശദീകരണം നേടിയെന്നാണ് വിവരം. കുട്ടികള്‍ ഉള്‍പ്പെടെ സ്റ്റേഷനിലുണ്ടായിരുന്ന ആ സമയത്ത് ഇത്തരമൊരു ദൃശ്യം മൂന്ന് മിനിറ്റോളം പ്രദര്‍ശിപ്പിക്കപ്പെട്ടത് ഗൗരവതരമായ വിഷയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ടിവിയിൽ വീഡിയോ പ്ലേ ആയ സമയത്ത് നിരവധി യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള വിഡിയോയും പകര്‍ത്തിയിരുന്നു. ഇപ്പൊൾ ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]