
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്.
സഞ്ജീവനി 2022 ന്റെ (സൗജന്യ ഡയാലിസിസ് ചാർജ്ജ്) ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ മുഴുവൻ ഡയാലിസിസ് ചാർജ്ജും യൂത്ത് കോൺഗ്രസ് നൽകിയത്.
സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനും, ഡിസിസി വൈസ് പ്രസിഡണ്ടുമായ ഐ.പി.പോൾ രോഗികൾക്കുള്ള തുക അടച്ച രസിത് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.രാമദസിനു നൽകി ഉദ്ഘാടനം ചെയ്തു.
അസംബ്ലി പ്രസിഡന്റ് ജിജോമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഹോസ്പിറ്റൽ പ്രസിഡന്റ് ടി.കെ.പൊറിഞ്ചു, ഡയറക്ടർ എ.ആർ.ചന്ദ്രൻ, രാമചന്ദ്രൻ.എൻ.പി (ഇൻകാസ്), സ്വാഗത സംഘം വൈസ് ചെയർമാനും അയ്യന്തോൾ ബ്ലോക്ക് പ്രസിഡണ്ടുമായ കെ.ഗിരീഷ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ, ജില്ലാ സെക്രട്ടറി അമൽ ഖാൻ, ജില്ലാ കമ്മിറ്റി അംഗം ജിൻസി, അസംബ്ലി വൈസ് പ്രസിഡന്റ് ജെൻസൺ ജോസ് കാക്കശ്ശേരി, അസംബ്ലി ജനറൽ സെക്രട്ടറിമാരായ സജീഷ് ഈച്ചരത്ത്, സനീഷ് കളപുരക്കൽ, ലിയോ രാജൻ, അഖിൽ പേരോത്ത്, അർച്ചന അശോക്, മണ്ഡലം പ്രസിഡന്റ്മാരായ മനു പള്ളത്ത്, സുമേഷ്.കെ.എൻ, സജോ സണ്ണി, ഫെവിൻ ഫ്രാൻസിസ്, ലൈജോ.സി.ജോയ് എന്നിവർ നേതൃത്വം നൽകി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]