
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ചുവെന്ന് പരാതി. രണ്ടുദിവസം മുമ്പാണ് സംഭവം. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി അറ്റന്റര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരാതി അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. തൈറോയ്ഡ് ചികിത്സക്കായെത്തിയ 32കാരിയാണ് ലൈംഗികാതിക്രമത്തിനിരയായയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.
ഇതിന് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയക്കായി അനസ്തേഷ്യ നല്കിയ മയക്കത്തിലായിരുന്നു യുവതി. ഈ സമയത്തായിരുന്നു പീഡനം. മെഡിക്കല്‍ കോളേജ് ഐ.സി.യുവിലെ ഗ്രേഡ് ഒന്ന് വിഭാഗത്തിലെ അറ്റന്ററാണ് പീഡിപ്പിച്ചത് യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ തിരിച്ചറിഞ്ഞു.
എന്നാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. വിഷയത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]