സ്വന്തം ലേഖകൻ കോട്ടയം : ശബരിമലയിൽ അന്നദാനത്തിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്. അന്നദാനം നടത്തുന്നതിന് ദേവസ്വം ബോർഡിന്റെ കരാറേറ്റത് മുൻ ഗവൺമെന്റിന്റെ കാലത്ത് കരിമ്പട്ടികയിൽ പെടുത്തിയ ജമാലുദ്ദീൻ കുഞ്ഞ് എന്നയാളാണ്.
മുൻകാലങ്ങളിൽ കരാർ ഏറ്റെടുക്കുന്നതിൽ നിന്നും ഇയാളെ ദേവസ്വം ബോർഡ് ഒഴിവാക്കിയിരുന്നു.
തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയും കരിമ്പട്ടികയിൽ നിന്നും പുറത്തു വരികയുമായിരുന്നു
ശബരിമലയിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതോടെ ജമാലുദ്ദീൻ കുഞ്ഞ് വീണ്ടും അന്നദാനത്തിന് കരാറേറ്റു. കരിമ്പട്ടികയിൽ പെട്ട
ഇയാളെ കരാർ ഏൽപ്പിക്കാൻ മുൻപന്തിയിൽ നിന്നത് ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചേർന്നാണ്. കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ബി.എം ഏജൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാൾ ജിഎസ്ടി എടുത്തിരിക്കുന്നത്.
ബാഗ്,ചെരുപ്പ്, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്നത്തിനാണ് ഇയാൾക്ക് ജിഎസ്ടി ലൈസൻസ് നല്കിയിട്ടുള്ളത്. ഈ ജി എസ് ടി ലൈസൻസിന്റെ മറവിലാണ് ഇയാൾ ശബരിമലയിൽ അന്നദാനം നടത്തിയിരുന്നത്.
കരിമ്പട്ടികയിൽപ്പെട്ടിരുന്ന കരാറുകാരന് .കരാർ കൊടുത്തതും തട്ടിപ്പിന് കൂട്ട് നിന്നതും ദേവസ്വംബോർഡിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നത് വ്യക്തം.. 2018 – 19 കാലയളവിൽ നിലയ്ക്കല്ലിൽ അന്നദാനത്തിന്റെ മറവിൽ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും സമാന രീതിയിലുള്ള തട്ടിപ്പ് ശബരിമലയിൽ നടക്കുന്നതായി തെളിഞ്ഞത്.
The post കള്ളനെ താക്കോൽ ഏൽപ്പിക്കുന്ന ദേവസ്വം ബോർഡ്..! ശബരിമലയിൽ അന്നദാനത്തിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്…!
അന്നദാനത്തിന് ദേവസ്വം ബോർഡിന്റെ കരാറേറ്റത് കരിമ്പട്ടികയിൽപ്പെട്ട കരാറുകാരൻ…!
ജിഎസ്ടി ബില്ലിന്റെ മറവിലും കൊള്ളയടിച്ചത് ലക്ഷങ്ങൾ…! ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്ക് !
തേർഡ് ഐ എക്സ്ക്ലൂസീവ് appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]