വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ മുന്‍ ധനമന്ത്രി ഖാലിദ് പയേന്ദ അമേരിക്കയില്‍ ടാക്സി ഡ്രൈവര്‍. അഫ്ഗാനിലെ ആദ്യത്തെ സ്വകാര്യ സര്‍വകലാശാലയുടെ സഹസ്ഥാപകന്‍ കൂടിയായ ഖാലിദ് പയേന്ദക്ക് ഇപ്പോള്‍ ജീവിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല.
വാഷിംഗ്ടണിലും പരിസരത്തും ഒരു ഊബര്‍ വാഹനം ഓടിച്ച് ധനം കണ്ടെത്താനാണ് ഈ മുന്‍ ധനമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. കാബൂള്‍ താലിബാന്റെ കീഴിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ധനമന്ത്രി സ്ഥാനം ഖാലിദ് പയേന്ദ രാജിവച്ചിരുന്നത്.
തുടര്‍ന്ന് അമേരിക്കയിലേക്ക് പലായനം ചെയ്തു. ഇതിനു പുറമെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് പ്രൊഫസറായും ഖാലിദ് ജോലി ചെയ്യുന്നുണ്ട്.
ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന് വേണ്ടി ഏതറ്റംവരെയും കഷ്ടപ്പെടാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ലെബനന് കമ്പനിക്ക് പണം നല്കുന്നതില് പരാജയപ്പെട്ടതിന്റെ പേരില്‍ ഒരു പൊതുയോഗത്തില്‍ അഫ്ഗാന് പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി പരസ്യമായി വിമര്‍ശിച്ചതോടെയാണ് ധനമന്ത്രി സ്ഥാനം ഖാലിദ് രാജിവച്ചിരുന്നത്.
ഇതിനുശേഷം താലിബാന് കടന്നുകയറ്റം കൂടി ഉണ്ടായതോടെ അവിടെ നിന്നും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. താലിബാന് എത്തുന്നതിന് മുന്‍പ് അഷ്റഫ് ഗനി തന്നെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയപ്പെട്ടിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ ഖാലിദ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതാദ്യമായല്ല ഖാലിദ് പയേന്ദ സ്വന്തം നാട് വിടുന്നത്. 1992ല്‍ അദ്ദേഹത്തിന് 11 വയസുള്ളപ്പോള്‍, അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം പാക്കിസ്ഥാനിലേക്ക് മാറി താമസിക്കുകയുണ്ടായി.
ഒരു ദശാബ്ദത്തിന് ശേഷം അമേരിക്കക്കാര്‍ താലിബാനെ അട്ടിമറിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ സ്വകാര്യ സര്‍വകലാശാലയുടെ സഹസ്ഥാപകനായാണ് അദ്ദേഹം പിന്നീട് മടങ്ങിയെത്തിയിരുന്നത്. അമേരിക്കന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്, വേള്‍ഡ് ബാങ്ക് എന്നിവയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന അദ്ദേഹം 2008ല്‍ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പില്‍ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നാണ് ആദ്യമായി അമേരിക്കയില്‍ എത്തിയിരുന്നത്.
2006ല്‍ അഫ്ഗാന് ഉപധനമന്ത്രിയായ അദ്ദേഹം 2019ല്‍ വീണ്ടും താത്കാലികമായി അമേരിക്കയിലേക്ക് മാറി താമസിക്കുകയുണ്ടായി. 2020ല്‍ ധനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍, അദ്ദേഹം കാബൂളിലേക്ക് മടങ്ങി എത്തുകയാണുണ്ടായത്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]