
തിരുവനന്തപുരം> ജൂൺ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന 2022–23 വർഷത്തെ സംസ്ഥാന എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു. ഇതേ ദിവസം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ തുടരുന്ന സാഹചര്യത്തിലും ക്ലാറ്റ് അടക്കമുള്ള ദേശീയ തലത്തിലെ ചില പരീക്ഷകൾ സമീപദിവസങ്ങളിൽ നടത്തുന്ന പശ്ചാത്തലത്തിലുമാണ് കീം പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് അറിയിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]