
കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ നിർണ്ണായക വിവരങ്ങൾ നശിപ്പിക്കാൻ നടൻ ദിലീപിനെ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട്ടെ ഫ്ളാറ്റിലായിരുന്നു ചോദ്യം ചെയ്യൽ .
പല ചോദ്യങ്ങൾക്കും സൈബർ വിദഗ്ദ്ധന്റെ ഭാര്യ എസയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഫ്ളാറ്റിലെത്തിയത്. തുടർന്ന് രണ്ടര മണിക്കൂറിലേറെയാണ് സായ് ശങ്കറിന്റെ ഭാര്യ എസയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും എസയ്ക്ക് പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായിരുന്നില്ല.
സായ് ശങ്കറോട് ഇന്നലെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊറോണയാണെന്നു കാണിച്ച് ഇയാൾ ഹാജരാകാൻ തയ്യാറായില്ല.
ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ഫളാറ്റിലെത്തി എസയെ ചോദ്യം ചെയ്തത്. സായ് ശങ്കറിനെ കണ്ടിട്ട് 10 ദിവസമയെന്നാണ് ഭാര്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. സായ് ശങ്കറിനേയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
The post ദിലീപിനെ സഹായിച്ച സൈബർ വിദഗ്ധന്റെ ഭാര്യയെ ചോദ്യം ചെയ്തു appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]