ന്യൂഡൽഹി
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പദവിയിൽനിന്ന് കെ സി വേണുഗോപാലിനെ നീക്കുന്നതടക്കം ജി–-23 നേതാക്കൾ മുന്നോട്ടുവച്ചിട്ടുള്ള അഴിച്ചുപണി നിർദേശത്തിൽ തീരുമാനമെടുക്കാനാകാതെ കോൺഗ്രസ് നേതൃത്വം. ചുരുങ്ങിയ കാലയളവിൽ വിശ്വസ്തനായിമാറിയ വേണുഗോപാലിനെ മാറ്റുന്നതിൽ രാഹുലിനും പ്രിയങ്കയ്ക്കും താൽപ്പര്യമില്ല.
വേണുഗോപാലിന്റെ പ്രവർത്തനശൈലിയോട് ജി–-23ലെ ഭൂരിഭാഗം നേതാക്കൾക്കും വിയോജിപ്പാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു ധാരണയും വേണുഗോപാലിന് ഇല്ലെന്നും നേതാക്കളെപ്പോലും അറിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്ത് പല മുതിർന്ന നേതാക്കളും കോൺഗ്രസ് വിട്ടുപോയതിലും വേണുഗോപാലിന്റെ പ്രവർത്തനരീതിയും സമീപനവും കാരണമായി. അഞ്ചു സംസ്ഥാനങ്ങളിലെ ദയനീയ തോൽവിയുടെ ഉത്തരവാദിത്വത്തിൽനിന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ വേണുഗോപാലിന് മാറിനിൽക്കാനാകില്ലെന്നാണ് ജി–-23 നേതാക്കളുടെ വാദം.
തോൽവിക്കു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരെ മാറ്റിയ നേതൃത്വം എന്തുകൊണ്ട് സംഘടനാ ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുന്നുവെന്ന ചോദ്യവും ഇവർ ഉയർത്തുന്നു. അതേസമയം, ലിജുവിനെ തഴഞ്ഞ് ജെബി മേത്തറെ കേരളത്തിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി തീരുമാനിക്കുക വഴി സോണിയാ കുടുംബത്തിലുള്ള സ്വാധീനം വേണുഗോപാൽ ഒരിക്കൽകൂടി തെളിയിച്ചു.
വേണുഗോപാലിൽ ജി–-23 കടുത്ത വിയോജിപ്പ് അറിയിച്ചതിനുശേഷമാണ് ഈ തീരുമാനമെന്നതും പ്രസക്തം.
തോൽവി അടക്കം ചർച്ചചെയ്യാൻ ചിന്തൻ ശിബിർ വിളിച്ചിരിക്കുന്നതിനാൽ അതിനു മുമ്പായി സംഘടനാ അഴിച്ചുപണി എളുപ്പമല്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
വേണ്ടത് സമൂല അഴിച്ചുപണി: മണിശങ്കർ അയ്യർ
നിലവിൽ ബിജെപിയെ എതിരിടാൻ കോൺഗ്രസിനാകില്ലെന്നും സമ്പൂർണ അഴിച്ചുപണിയാണ് പാർടിയെ ശക്തിപ്പെടുത്താൻ പോംവഴിയെന്നും ജി–- -23ലെ നവാഗതനായ മണിശങ്കർ അയ്യർ പറഞ്ഞു. സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അയ്യർ കഴിഞ്ഞ ദിവസം ഗുലാംനബി ആസാദിന്റെ വസതിയിൽ ചേർന്ന ജി–- 23 യോഗത്തിൽ പങ്കെടുത്തിരുന്നു.
ജി–- 23 വിമതപക്ഷമല്ലെന്നും കോൺഗ്രസിന്റെ ഭാഗമാണെന്നും അയ്യർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യോജിച്ച് നിൽക്കേണ്ട
ഘട്ടം:
മല്ലികാർജുൻ ഖാർഗെ
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും യോജിച്ച് നിൽക്കേണ്ട ഘട്ടമാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഗുലാംനബി വർഷങ്ങളായി കോൺഗ്രസ് പാർടിയിലുണ്ട്. അദ്ദേഹത്തിന് എല്ലാ കാര്യവും നന്നായി അറിയാം.
ജി–-23 നേതാക്കളുടെ അഭിപ്രായം അദ്ദേഹം സോണിയയെ അറിയിച്ചിട്ടുണ്ട്. തോൽവിക്ക് എല്ലാവരും ഉത്തരവാദികളാണ്.
സോണിയാ കുടുംബത്തെ മാത്രമായി പഴിക്കുന്നതിൽ കാര്യമില്ല–- ഖാർഗെ പറഞ്ഞു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]