
മലപ്പുറം: വണ്ടൂരില്‍ പൂങ്ങോട് ഫുട്ബോള്‍ ഗ്രൗണ്ട് കളി നടക്കുന്നതിനിടിയില്‍ തകര്‍ന്ന് വീണു നൂറോളം പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തോളം പേര് മത്സരം കണ്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏകദേശം ആറായിരത്തോളം പേരാണ് മത്സരം കാണാന്‍ ഇവിടെ എത്തിയിരുന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. പൂങ്ങോട് ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ജനകീയ സമതി നടത്തിയ ഫുട്ബോള്‍ മത്സരമായിരുന്നു ഇത്. ഒരു മാസമായി നടന്നു വരുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് തന്നെ മൈതാനത്ത് കാണികളെക്കൊണ്ട് ‘നിറഞ്ഞിരുന്നു. മുളയും കവുങ്ങും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലേക്ക് നിയന്ത്രണമില്ലാതെ കയറിയിതോടെ അമിതഭാരത്താല്‍ ഗാലറി തകര്‍ന്ന് വീഴുകയായിരുന്നു.
സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ഇവരുടെയും നിയന്ത്രണം നഷ്ടമ്മായി. കളി കാണാനെത്തിയവരെ ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ സംഘര്‍ഷമുണ്ടാവുമെന്ന ഭയന്ന് സംഘാടകര്‍ മുഴുവന്‍ ആളുകളേയും ടിക്കറ്റ് നല്കി ഗ്രൗണ്ടിലേക്ക് കയറ്റുകയും ചെയ്തു. മത്സരത്തിന് അനുവാദം വാങ്ങിയിരുന്നെങ്കിലും നിയമ ലംഘനം നടന്ന സാഹചര്യത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]