
കൊല്ലം: അഞ്ചലില്‍ ഉത്സവ ഘോഷയാത്രയ്ക്കിടയില്‍ സ്ത്രികള്‍ക്ക് മുന്പില് നഗ്നനത പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. വിപിന്‍ (25)നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചല്‍ കോട്ടുകല്‍ ക്ഷേത്രത്തിലാണ് ഉത്സവത്തിനിടയില്‍ ഇയാള്‍ മദ്യപിച്ച് എത്തുകയും സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത് സ്ത്രീയെ ഇയാള്‍ കരണത്തടിക്കുകയും ചെയ്തു.
ഇതോടെ നാട്ടുകാര്‍ ഇടപെട്ട് ഇയാളെ തടഞ്ഞ് വയ്ക്കുയും പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.വിപിന്‍ സ്ഥിരം ശല്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മുന്‍പും സ്ത്രീകള്‍ക്കെതിരെ ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ട്. പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിനെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ വിപിനെ റിമാന്‍ഡ് ചെയ്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]