
കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347 മത് തൂണിന് ബലക്ഷയത്തിന് കാരണം പൈലിംങ്ങ് നിര്‍മ്മാണത്തിലെ മേല്‍നോട്ടത്തിലും, നിര്‍മ്മാണത്തിലും, പരിശോധനയിലുമുണ്ടായ പിഴവാണ് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ അടുത്ത ഇരുപത് ദിവസത്തിനുള്ളില്‍ യാഥാര്‍ഥ കാരണം വ്യക്തമാകുമെന്നാണ് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പറഞ്ഞത്. എന്നാല്‍ കൊച്ചി മെ്ട്രോയില് സംഭവിച്ച അപാകത രാജ്യത്ത് മറ്റോരു മെട്രോയ്ക്കും ഉണ്ടായിട്ടില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കില്‍ ഒരു മില്ലിമീറ്ററിന്റെ നേരിയ വളവ് അനുഭവപ്പെട്ടത്.
ഇത് പിന്നിട് 9 മില്ലീമീറ്റര്‍ വരെയായി ഉയര്‍ന്നു. ട്രയിന്‍ ഓടുമ്പോള്‍ നേരിയ ഞെരുക്കം കേട്ട് തുടങ്ങിയതോടെയാണ് വിഷയം ഗൗരവമായ പ്രശ്നമാണ് എന്ന് കണ്ടെത്തി. തുടര്‍ പരിശോധനയില്‍ തൂണിനോ ഗര്‍ഡറുകള്‍ക്കോ തകരാറില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അടിത്തട്ടില്‍ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തില്‍ കൊച്ചി മെട്രോ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഏജിസ് അടക്കം എത്തിയത്. പത്തടിപ്പാലത്ത് എട്ടു മുതല്‍ പത്ത് വരെ താഴ്ചയിലാണ് പാറ കാണുന്നത്. ഈ പാറയിലാണ് നാലു വശങ്ങളില്‍നിന്നുമായി പൈലിങ് നടത്തി തൂണുറപ്പിക്കുന്നത്.
എന്നാല്‍ ഇവിടെ നടത്തിയ പൈലിങില്‍ പിഴവുപറ്റിയെന്നാണ് ഡിഎം ആര്‍സി മുഖ്യകണ്‍സള്‍ട്ടാന്റായ ഇ ശ്രീധരന് അടക്കം കണക്കുകൂട്ടുന്നത്. പലവിധ സംശയങ്ങളാണ് ഇപ്പോല്‍ മെട്രോ നിര്‍മ്മാണത്തില്‍ കാണാനാവുക. അതിലൊന്ന് പാറ തുരന്ന് പൈലിംങ് നടത്തയിതിലാണ്. കട്ടിയുള്ള പാറയില്‍ തന്നെയാണോ പൈലിംങ് നടത്തിയത് എന്നാണ് അന്വേഷിക്കുന്നത്. ഉരുക്കു കമ്പികള്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് നടത്തിയതിലും വീഴ്ചയുണ്ടെന്നാണ് സംശയം. ഇത്തരത്തില്‍ പലഭാഗങ്ങളിലും പിഴവ് സംഭവിച്ചിട്ടുണ്ട് എന്നാണ് കണക്ക് കൂട്ടുന്നത്. കരാര്‍ ഏറ്റെടുത്ത എല്‍ ആന്റ് ടി കമ്പനി ഗുണനിലവാരം ഉറപ്പാക്കിയില്ല. ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കേണ്ട ഡി എം ആര് സിയുടെ അടക്കം എഞ്ചിനീയര്‍മാര്‍ക്കും ക്വാളിറ്റി കണ്‍സള്‍ട്ടന്റുമാര്‍ക്കും പിഴവ് പറ്റിയതായിട്ടാണ് കണക്ക് കൂട്ടുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]