
കോഴിക്കോട്
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദുപറഞ്ഞു. ഇതിനായി രൂപീകരിച്ച ശ്യാം മേനോൻ കമീഷന്റെ കരട് റിപ്പോർട്ട് ലഭിച്ചു. പരീക്ഷാ പരിഷ്കരണത്തിനുള്ള കമീഷന്റെ ഇടക്കാല റിപ്പോർട്ടും ഉടൻ കിട്ടും. ഇവ അടുത്ത അക്കാദമിക് വർഷത്തിൽ നടപ്പാക്കും –- എകെജിസിടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
വൈജ്ഞാനികസമൂഹ സൃഷ്ടിക്കായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമാണ്. കോഴ്സുകൾ തൊഴിൽ–-വൈദഗ്ധ്യാധിഷ്ഠിതമായി പുനഃസംഘടിപ്പിക്കണം. സമൂഹത്തിന്റെ ഗുണപരമായ വളർച്ചക്ക് പങ്ക് വഹിക്കാനും ഇടപെടാനുമാകുന്ന വിധത്തിൽ പഠനം മാറ്റിയെടുക്കയാണ് ലക്ഷ്യം. സാങ്കേതിക കലാലയങ്ങളോട് ചേർന്ന് സ്റ്റാർട്ടപ് യൂണിറ്റുകൾ തുടങ്ങിയത് ഈ ലക്ഷ്യംവെച്ചാണ്. തെരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഇൻകുബേഷൻ യൂണിറ്റുകളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ മനോജ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ സ്വാഗതവും എ കെജിസിടി ജനറൽ സെക്രട്ടറി ഡോ. എം സത്യൻ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ സമ്മേളനം മേയർ ഡോ. ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ജെ പ്രഭാഷ് സംസാരിച്ചു. ഡോ. വി എസ് വിഷ്ണു സ്വാഗതവും ഡോ. വിനു ഭാസ്കർ നന്ദിയും പറഞ്ഞു. ഡോ. പി രാജേഷ് കുമാർ അധ്യക്ഷനായി. യാത്രയയപ്പ് സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ. എം കെ ഗീത നമ്പ്യാർ അധ്യക്ഷയായി. വനിതാസമ്മേളനം ഞായർ രാവിലെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]