
ഫത്തോർദ
ഫൈനലിന് ഇറങ്ങുമ്പോൾ അഡ്രിയാൻ ലൂണയുടെയും സഹൽ അബ്ദുൾ സമദിന്റെയും കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക.
ക്യാപ്റ്റൻകൂടിയായ ലൂണയ്ക്ക് ശാരീരിക അസ്വസ്ഥതയാണെന്നായിരുന്നു പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ പ്രതികരണം. എന്നാൽ, വൈകുന്നേരത്തെ പരിശീലനത്തിന് ലൂണ എത്തിയതോടെ ആശ്വാസമായി. ടീം അംഗങ്ങൾക്കൊപ്പം ഏറെ സമയം പന്ത് തട്ടി.
അതേസമയം, പേശീവലിവ് കാരണം രണ്ടാംപാദ സെമിയിൽ പുറത്തിരുന്ന സഹൽ മെഡിക്കൽസംഘത്തിനൊപ്പമായിരുന്നു.
പരിശീലനം ഒറ്റയ്ക്ക് നടത്തി. സഹൽ കളിച്ചേക്കുമെന്ന് സൂചന നൽകുമ്പോഴും ഉറപ്പില്ല. ഇരുവർക്കും ഇറങ്ങാനായില്ലെങ്കിൽ കനത്ത തിരിച്ചടിയാകും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]