
തിരുവനന്തപുരം
കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവന നൽകിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണങ്ങൾക്കു തുടക്കമായി. ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസിന്റെ ജനകീയ വികസന ലക്ഷ്യങ്ങളുടെ തുടർച്ചയായുള്ള നവകേരള നിർമിതിക്ക് ഇ എംഎസിന്റെ കാഴ്ചപ്പാടുകൾ ഊർജം പകരുമെന്ന് പ്രഖ്യാപിക്കുന്നതായി ദിനസ്മരണ.
നിയമസഭയ്ക്കു മുന്നിലെ ഇ എം എസ് പാർക്കിലെ പ്രതിമയിൽ ശനി രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മുതിർന്ന നേതാക്കളായ വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഡോ. ടി എം തോമസ് ഐസക്, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ജോയി, എ എ റഹിം, ഇ എം എസിന്റെ മകൾ ഇ എം രാധ, സി കെ ഗുപ്തൻ, മറ്റു കുടുംബാംഗങ്ങൾ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
എ കെ ജി സെന്ററില്‍ എ വിജയരാഘവന് പതാക ഉയര്‍ത്തി. ഇ എം എസ് അക്കാദമിയിൽ അംഗം ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. എം വിജയകുമാർ, വി ജോയ് എംഎൽഎ, എംഎൽഎമാരായ ജി സ്റ്റീഫൻ, ഐ ബി സതീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി ആസ്ഥാനത്ത് ഇ എം രാധ പതാക ഉയർത്തി. ‘ഇ എം എസും വികസന കാഴ്ചപ്പാടും’ വിഷയത്തിൽ തോമസ് ഐസക് പ്രഭാഷണം നടത്തി. ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ അധ്യക്ഷനായി. ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി, ലോക്കൽ സെക്രട്ടറി പി അനിൽ കുമാർ എന്നിവർ സംസാരിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]