
തിരുവനന്തപുരം
കണ്ണൂരിൽ നടക്കുന്ന സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ വിവിധ വേദികൾക്ക് മൺമറഞ്ഞ നേതാക്കളുടെ പേര് നൽകാൻ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
പ്രതിനിധി സമ്മേളനം നടക്കുന്ന ഹാളിന് ഇ കെ നായനാർ നഗർ, പൊതുസമ്മേളനം നടക്കുന്നതിന് എ കെ ജി നഗര്‍, സെമിനാർ ഹാൾ സി എച്ച് കണാരൻ നഗർ, ചരിത്രപ്രദർശനം നടക്കുന്ന വേദിക്ക് കെ വരദരാജൻ നഗർ എന്നും പേരിടും. പുസ്തകോത്സവം നിരുപംസെൻ നഗറിലും മീഡിയ സെന്റർ ചടയൻ ഗോവിന്ദൻ നഗറിലുമായിരിക്കും.
പിണറായി പതാക ഉയർത്തും
ഏപ്രിൽ അഞ്ചിനു വൈകിട്ട് അഞ്ചിന് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. ഇ കെ നായനാർ അക്കാദമിയിൽ തയ്യാറാക്കിയ ഹാളിലാണ് പ്രതിനിധി സമ്മേളനം. ഇ കെ നായനാർ മ്യൂസിയം നിർമാണം പൂർത്തിയാകുകയാണ്. ഏപ്രിൽ അഞ്ചിനു തുറക്കും.
കൊടിമര, പതാക ജാഥകൾ
പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം കയ്യൂരിൽനിന്നും പതാക വയലാറിൽനിന്നും ജാഥകളായി എത്തിക്കും. കേന്ദ്രകമ്മിറ്റിഅംഗം പി കെ ശ്രീമതി ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റിഅംഗം കെ പി സതീഷ്ചന്ദ്രൻ മാനേജരുമായ കൊടിമര ജാഥ ഏപ്രിൽ അഞ്ചിനു രാവിലെ ഒമ്പതിന് കേന്ദ്രകമ്മിറ്റിഅംഗം പി കരുണാകരൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം സ്വരാജ് ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു മാനേജരുമായ പതാക ജാഥ ഏപ്രിൽ ഒന്നിനു രാവിലെ എട്ടിന് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. പ്രധാന കേന്ദ്രങ്ങളിൽ ജാഥകൾക്ക് സ്വീകരണം നൽകും. വനിതകൾ ഉൾപ്പെടെ 100 അത്ലറ്റുകൾ അനുഗമിക്കും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]