
തൃശൂർ
മെഡിക്കൽ സെയിൽസ് റെപ്രസന്റേറ്റീവുമാരുടെ സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ പ്രൗഢമായ തുടക്കം. രാവിലെ കെ വി കൃഷ്ണകുമാർ നഗറിലെ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് കെ എം സുരേന്ദ്രൻ പതാക ഉയർത്തിയതോടെയാണ് 50–-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.
പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ എം സുരേന്ദ്രൻ അധ്യക്ഷനായി. പി കൃഷ്ണാനന്ദ് രക്തസാക്ഷിപ്രമേയവും എം എം ഹനീഫ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ സന്തോഷ് കണക്കും അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ച ആരംഭിച്ചു.
കെ എം സുരേന്ദ്രൻ, യു സതീഷ്കുമാർ, സുർജിത്കുമാർ, രാമവർമരാജ, സജി സോമനാഥ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മുരളി പെരുനെല്ലി എംഎൽഎ, എഫ്എംആർഐ ജനറൽ സെക്രട്ടറി ശാന്തനു ചാറ്റർജി, പ്രസിഡന്റ് രമേശ് സുന്ദർ, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്, കെ എൻ ഗോപിനാഥ്, സി ബി ചന്ദ്രബാബു, പി കൃഷ്ണദാസ്, എം എം ഹനീഫ എന്നിവർ സംസാരിച്ചു. മുൻ ഭാരവാഹികളെ ആദരിച്ച ‘സുവർണ സ്മൃതി’ സംഗമം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച പൊതുചർച്ചയ്ക്കുശേഷം, ജനറൽ സെക്രട്ടറി മറുപടി പറയും. തുടർന്ന് പ്രമേയാവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സമ്മേളനം ഞായർ വൈകിട്ട് സമാപിക്കും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]