
തിരുവനന്തപുരം
കേരളത്തിൽ സംവിധായകരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷമെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് മുമ്പ് ദേശീയ ഫിലിം ഡെവലപ്മെന്റ് കോർപറേഷനും യുപിയിൽ ചലച്ചിത്രയും പോലുള്ളവ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവർ സിനിമകളെ പിന്തുണയ്ക്കുന്നില്ല.
കേരളത്തിൽ പുതിയ സിനിമകൾ ഉണ്ടാക്കുന്ന ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും കണ്ടപ്പോൾ സന്തോഷമുണ്ട്. ശ്രീ തിയറ്റർ പോലൊരു സർക്കാർ സംവിധാനം മുംബൈയിൽ ഇല്ല. ഇന്ത്യയിൽ സിനിമയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. ദേശീയതയോ കേവലമായ ആക്ഷേപഹാസ്യമോ ആണ് സിനിമയ്ക്ക് പ്രമേയമാക്കുന്നത്. രാഷ്ട്രീയവിഷയങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ വർത്തമാനകാലത്തെ സംവിധായകർ ഭയപ്പെടുകയാണ്. ലിജോ ജോസ് പെല്ലിശേരിയും രാജീവ് രവിയും മലയാളത്തിലേക്ക് ക്ഷണിച്ചെങ്കിലും സമയപ്രശ്നം കാരണം നടന്നില്ല. ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ സംവിധായകനൊപ്പം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷം അദ്ദേഹത്തിന്റെ സിനിമകൾ കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ, ജി പി രാമചന്ദ്രൻ, വി കെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]