
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമാണ് മല്ലു സ്വരാജ്യത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തെലങ്കാന സമരത്തിൽ സായുധസേനയെ നയിച്ച മല്ലു സ്വരാജ്യം, കർഷകരുടെ മോചനത്തിനും കർഷക ക്ഷേമം ഉറപ്പുവരുത്തുന്നതിനും ജീവിതാന്ത്യം വരെ പോരാടി. അനീതിക്കെതിരായ സമരമായിരുന്നു ആ ജീവിതം.
അവരുടെ മുന്നിലെത്തുമ്പോൾ നിസ്വവർഗത്തിനായി സ്വജീവൻ പണയം വെച്ച് പോരാടിയ ധീര സേനാനായികയുടെ ചിത്രമാണ് മനസ്സിൽ തെളിയുക.
ലോക്സഭാംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജിന്റെ ഇടപെടലുകൾ സവിശേഷമായിരുന്നു. ആ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, സഖാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source