
തിരുവനന്തപുരം
കെപിസിസി അധ്യക്ഷന്റെ ഉൾപ്പെടെ പിന്തുണയുള്ളതിനാൽ സീറ്റ് കിട്ടുമെന്നു മോഹിച്ച എം ലിജുവിനോട് രാഹുൽ ഗാന്ധി ചോദിച്ചു: ‘മത്സരിച്ച് തോറ്റതല്ലേ, പിന്നെങ്ങനെ ധാർമികമായി സീറ്റ് ആവശ്യപ്പെടും? ’ കെ സി വേണുഗോപാലിന്റെ ചോദ്യം തന്നെയായിരുന്നു രാഹുൽ ഇംഗ്ലീഷിൽ ചോദിച്ചത്.
കെ മുരളീധരനും വേണുഗോപാൽ അനുകൂലികളും ആദ്യം മുതലേ നടത്തിയ പ്രചാരണവും തോറ്റവർക്ക് സീറ്റില്ല എന്നായിരുന്നു. കാരണം, സീറ്റ് ആർക്കു നൽകണമെന്ന് ‘ഹൈക്കമാൻഡ്’ നേരത്തെ ധാരണയാക്കിയിരുന്നു. കൊച്ചിയിലെ മേത്തർ കുടുംബവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ബന്ധമാണ് ജെബി മേത്തറിന്റെ സ്ഥാനാർഥിത്വത്തിലേക്ക് എത്തിച്ചതത്രേ.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി ഷാഫി മേത്തറിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയെങ്കിലും പരാതി ഉയർന്നതോടെ രാജിവച്ചു. തുടർന്നാണ് ജെബി മേത്തറിനെ പ്രതിഷ്ഠിക്കാൻ തുടങ്ങിയത്. പ്രവർത്തന പാരമ്പര്യമില്ലാതിരുന്നിട്ടും ജെബിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായി 2010ൽ മത്സരിപ്പിച്ചു, കിട്ടിയത് ഒരു വോട്ട്. 2013ൽ സെക്രട്ടറിയാക്കി. സാമ്പത്തികമായി എന്തു സഹായത്തിനും ശേഷിയുള്ളതിനാൽ ഡൽഹിയിലെ നേതാക്കൾക്കടക്കം വിമാന ടിക്കറ്റും ഫ്ലാറ്റും ‘സ്പോൺസർഷിപ്’ ആണെന്ന് കെ സി വിരുദ്ധർ പറയുന്നു.
ലിജുവിനെ തഴഞ്ഞത് വലിയ ദോഷം ചെയ്യുമെന്നാണ് പല നേതാക്കളും പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ലിജുവിനു വേണ്ടി വലിയ മുറവിളിയാണ്. ‘ചരിത്രത്തിൽ കൈവിടാത്ത അമേഠി സുന്ദരമായി ബിജെപിക്ക് പതിച്ചുകൊടുത്തവർക്ക് തോൽവിയുടെ പേരിൽ സീറ്റ് നിഷേധിക്കാൻ എന്ത് അധികാരം?’ എന്നാണ് ലിജുവിനോട് അടുപ്പമുള്ളവർ ചോദിക്കുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]