
ഇടുക്കി: സ്വന്തം മകനേയും കുടുംബത്തേയും ചുട്ടുകൊന്ന കേസിലെ പ്രതി ഹമീദിന് പോലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് ഹമീദ് പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേചൊല്ലിയും വീട്ടിൽ ഹമീദ് പ്രശനങ്ങൾ ഉണ്ടാക്കിയിരുന്നു. ഇന്നലെ വീട്ടിലുണ്ടായ വാക്ക് തർക്കമാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് അറിയിച്ചു.
ഒരു വർഷത്തിലേറെയായി മകന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നുവെന്നും കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് അറിയിച്ചു. തൊടുപുഴ ഡിവൈഎസ്പിയ്ക്കാണ് കേസന്വേഷണ ചുമതല. സംഭവത്തിൽ ഹമീദിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്.
നാല് പേർക്കും പൊള്ളലില്ലെന്ന് പോലീസ് അറിയിച്ചു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ബന്ധുവീട്ടിലേക്ക് പോയ ഹമീദിനെ അവിടെ നിന്നാണ് പോലീസ് പിടികൂടിയത്. ഭാര്യ മരിച്ച ശേഷം കുടുംബത്തെ ഉപേക്ഷിച്ച് പോയ ഹമീദ് കുറച്ച് നാൾക്ക് മുൻപാണ് തിരികെ എത്തിയത്. മകനെ വീട്ടിലിട്ട് കത്തിക്കുമെന്ന് ഹമീദ് നാട്ടുകാരിൽ ചിലരോട് പറഞ്ഞിരുന്നതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി ഒരു മണിയോടെയാണ് ഇായാൾ വീടിന് തീയിടുന്നത്. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഒരിക്കലും രക്ഷപെടാതിരിക്കാൻ വാതിലും ജനലുകളും പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തു. ഫൈസലിന്റേയും മക്കളുടേയും മൃതദേഹങ്ങൾ ബാത്ത്റൂമിൽ കെട്ടിപ്പിടിച്ച നിലയിലാണ് കിടന്നത്. തീപിടിച്ചപ്പോൾ വെള്ളമൊഴിക്കാൻ ഇവർ ബാത്ത്റൂമിലേക്ക് ഓടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഷീബയുടെ മൃതദേഹം വാതിലിനടുത്താണ് കിടന്നത്.
The post ‘മത്സ്യവും മാംസവും വേണം, എനിക്ക് ജീവിക്കണം’: സ്വന്തം മകനേയും പേരക്കുട്ടികളേയും അടക്കം നാല് പേരെ കൊന്നിട്ടും കൂസലില്ലാതെ ഹമീദ് appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]