
കോഴിക്കോട്: പ്രശസ്ത നാടകകൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ മധു മാഷ് (73) അന്തരിച്ചു. അസുഖ ബാധിതനായിചികിത്സയിലിരിക്കവെയാണ് അന്ത്യം.
മലയാള നാടക, സാംസ്കാരിക രംഗത്ത് വര്‍ഷങ്ങളോളം സാന്നിധ്യം അറിയിച്ച വ്യക്തിത്വമാണ് കെ.കെ.മധുസൂദനന് എന്ന മധു മാഷ്. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. ഇന്ത്യ 1974, പടയണി, സ്പാര്‍ട്ടക്കസ്, കറുത്ത വാര്‍ത്ത, കലിഗുല, തുടങ്ങി അനവധി നാടകങ്ങളുടെ രചന നിര്‍വ്വഹിച്ചു. സംഘഗാനം, ഷട്ടര്‍, ലീല തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു.
വയനാട്ടിലെ കൈനാട്ടി എല്‍പി സ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം നക്സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. ജയില്‍ മോചിതനായശേഷം ബേപ്പൂര്‍ ഗവ എല്‍പി സ്കൂളില്‍ അധ്യാപകനായി. കുറ്റിച്ചിറ ഗവ. എല്‍പി സ്കൂള്‍, കെയിലാണ്ടി ഗവ. മാപ്പിള സ്കൂള്‍, കുറ്റിച്ചിറ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലും ജോലി നോക്കി. ഭാര്യ: ഉഷാറാണി. മക്കള്‍: വിധുരാജ് (ഫോട്ടോ ഗ്രാഫര്‍, മലയാള മനോരമ), അഭിനയ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
source