
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ പോളിക്ലിനിക്കുകളിലെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകൾ ചുവടെ
- പീഡിയാട്രീഷന്‍,
- ഗൈനക്കോളജിസ്റ്റ്,
- ഇ.എന്‍.ടി,
- പാലിയേറ്റീവ് മെഡിസിന്,
- ജനറല്‍ മെഡിസിന്,
- ഒഫ്താല്‍മോളജി,
- സൈക്കാട്രി,
- ഡെന്റിസ്റ്റ്,
- ഫിസിയോതെറാപ്പിസ്റ്റ്,
- ഡെര്മറ്റോളജിസ്റ്റ
എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
പ്രായപരിധി: 65 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 23 ന് വൈകിട്ട് 5 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, തപാല്‍ വിലാസം സഹിതം ജില്ലാ പ്രോഗ്രാമര്‍ മാനേജര്‍, എന്‍.എച്ച്.എം, മയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത് 673122 വിലാസത്തിലോ, നേരിട്ടോ അപേക്ഷ നല്‍കണം.
കൂടുതൽ വിവരങ്ങൾക്കായ് താഴെ നമ്പറിൽ ബന്ധപെടുക
ഫോണ്‍-04936 -202771.
മറ്റു ജോലി ഒഴിവ്
ഡി.ഇ.ഒ കം അക്കൗണ്ടന്റ് അപേക്ഷ ക്ഷണിച്ചു
അര്‍ബന്‍ എച്ച്.ഡബ്ല്യുസിക്ക് കീഴില്‍ ഡി.ഇ.ഒ കം അക്കൗണ്ടന്റ് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം, പി.ജി.ഡി.സി.എ, ടാലി ആണ് യോഗ്യത. പ്രായപരിധി 40 വയസ്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, തപാല്‍ വിലാസം എന്നിവ സഹിതം ഫെബ്രുവരി 23 ന് വൈകിട്ട് നാലിനകം നേരിട്ടോ, ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി കല്‍പ്പറ്റ നോര്‍ത്ത് 673122 ല്‍ തപാലായോ അപേക്ഷ നല്‍കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]