
സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യക്തമല്ലാത്ത രീതിയിൽ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിലും വാഹനങ്ങളിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ല.
വാഹനങ്ങളുടെ മുന്‍-പിന് നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട
നമ്പർ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാനും പാടില്ല.
ഇത്തരം പ്രവണതകൾക്കെതിരെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. The post വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലെങ്കിൽ ഇനി പണി കിട്ടും…!
നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]