
കോഴിക്കോട്; കോഴിക്കോട് ബിച്ചിൽ ഗാനമേളയ്ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാൾ പൊലീസ് പിടിയിൽ. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി.
അസീസ് (56) ആണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവം നടന്ന് 24 വർഷത്തിനുശേഷമാണ് അറസ്റ്റ്.
1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവമുണ്ടാകുന്നത്. മലബാര്‍ മഹോത്സവത്തിനിടെ നടന്ന ഗാനമേളയ്ക്കിടെയാണ് ഗായകർക്കുനേരെ കല്ലേറുണ്ടായത്.
നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തിലുണ്ടായിരുന്ന ആളാണ്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുകയായിരുന്നു അസീസ്.
മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ ഒരു പരിസരവാസി നല്‍കിയസൂചനയനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം ശക്തമാക്കിയത്.
സംഭവംനടന്ന ദിവസം ഒരു പോലീസുകാരന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കോടതിയില്‍ ഹാജരാക്കിയ അസീസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. The post കോഴിക്കോട് ബീച്ചിൽവച്ച് യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞു; 24 വർഷത്തിനുശേഷം പ്രതി പിടിയിൽ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]