ട്വിറ്ററിന് പിന്നാലെ ബ്ലൂടിക് വേരിഫിക്കേഷന് ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി ഫേയ്സ്ബുക്കിൻ്റെയും ഇൻസ്റ്റഗ്രാമിൻ്റെയും മാതൃകമ്പനിയായ മെറ്റയും. “മെറ്റ വെരിഫൈഡ്” എന്ന സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
നിലവിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും മെറ്റാ വേരിഫൈഡ് പരീക്ഷിക്കുന്നുണ്ട്. പ്രതിമാസം 11.99ഡോളർ (ഏകദേശം 990രൂപ) ഐഫോണുകളിൽ 14.99ഡോളർ (1,240രൂപ) എന്ന നിരക്കിലാണ് ഇപ്പോൾ മെറ്റ വേരിഫൈഡ് പരീക്ഷിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഇൻസ്റ്റഗ്രാം, ഫേയ്സ്ബുക്ക് അക്കൗണ്ടുകൾ വേരിഫൈ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ ഗുണം. വേരിഫൈഡ് ആകുന്ന പ്രൊഫൈലുകൾക്ക് പേരിന് അടുത്തായി ഒരു നീല ടിക്ക് ലഭിക്കും.
ഫേക്ക് അക്കൗണ്ടുകൾക്കെതിരെ അധിക സുരക്ഷാ ഫീച്ചറടക്കം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കൂടുതൽ ആളുകളെ ആകർഷിക്കുന്ന തരത്തിലായിരിക്കും മെറ്റാ വേരിഫൈഡിന്റെ തുക നിശ്ചയിക്കുന്നത്.
1200 രൂപ എന്ന നില തുടർന്നാൽ അത് ട്വിറ്റർ ബ്ലൂ ടിക്കിനേക്കാളും നെറ്റ്ഫ്ളിക്സിന്റെ പ്രീമിയം പ്ലാനിനേക്കാളുമൊക്കെ ചിലവേറിയതാകും. പ്രൊഫൈൽ വേരിഫൈ ചെയ്യണമെങ്കിൽ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ സമർപ്പിക്കണം.
മെറ്റ വേരിഫൈഡ് ലഭിക്കുന്നവർക്ക് ഒരു വേരിഫൈഡ് ബാഡ്ജ്, ഫേക്ക് അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ സുരക്ഷ, മികച്ച ഉപഭോക്തൃ സേവനം, അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം കൂടുതൽ റീച്ച്, പ്രത്യേക സ്റ്റിക്കറുകൾ അങ്ങനെ പല സവിശേഷതകളും ലഭിക്കും. The post ട്വിറ്ററിന് പിന്നാലെ മെറ്റയും; ഇനി ഫേയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലൂ ടിക്ക് വേരിഫിക്കേഷന് പണം നൽകണം appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]