
പാലക്കാട്: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം താരേക്കാടിനു സമീപത്തായിരുന്നു യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാട്ടിയത്.
ഒരു വര്‍ഷം മുന്‍പാണ് ഫെയ്സ്ബുക്കിലൂടെ വിവാഹിതയായ യുവതിയുമായി ഷനാസ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നാലെ ഇരുവരും കൂടുതല്‍ അടുത്തു.
പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് പണവും സ്വര്‍ണവും കൈക്കലാക്കി. പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി അകന്നതായി യുവതി പരാതിയില്‍ പറയുന്നു.
ഈ സമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്. ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു.
ഇതില്‍ പ്രകോപിതനായി ഷനാസ് തന്നെ നിരന്തരം പിന്തുടര്ന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. താരേക്കാടില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കഴിഞ്ഞ ദിവസം കാത്തുനിന്നു.
യുവതിയെ കണ്ടയുടന്‍ തടസം നിന്ന് വാക്കേറ്റത്തിലേര്‍പ്പെട്ടു. അതിനിടയിലാണ് എണ്ണായിരം രൂപ വില വരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ഷനാസ് തട്ടിയെടുത്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നോര്‍ത്ത് പൊലീസില്‍ യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണ് ഷനാസിനെ അറസ്റ്റ് ചെയ്തത്. The post ഫെയ്സ്ബുക്ക് വഴി അടുത്തു, വിവാഹിതയായ യുവതിയുടെ പണവും സ്വര്‍ണവും കൈക്കലാക്കി; ഫോണ്‍ തട്ടിയെടുത്തു, യുവാവ് അറസ്റ്റില്‍ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]