
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടി ശക്തമാക്കി സര്‍ക്കാര്‍. ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്റെ പേരിൽ തിരുവനന്തപുരത്തെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി.
32 ഉദ്യോഗസ്ഥരിൽ 31 പേർക്കുമാണ് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പോലീസ് സൂപ്രണ്ട് ഡി ശിൽപ തന്നെയാണ് 25 പേരെയും സ്ഥലം മാറ്റിയത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. എസ്.എച്ച്.ഒ സജേഷ്, അനൂപ് കുമാർ, ജയൻ, സുധി കുമാർ, ഗോപകുമാർ, കുമാർ എന്നിവർക്കെതിരെയാണ് നടപടി.
എസ്.ഐ അടക്കം 25 പേരെ സ്ഥലംമാറ്റി. എസ്.ഐ മനു ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുദർശൻ കെ.എസ്, പ്രദീപ് വി, രാജീവ് എസ്, രാജു എസ്, ശ്രീകല ജി.എസ്, ഷാജഹാൻ കെ, മുഹമ്മദ് ഷാഫി ഇ, സുഗണൻ സി, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുലാൽ എസ്.ജെ, ഗോകുൽ ജെ.എസ്, അരുൺ എ, നവീൻ അശോക്, ഹരിപ്രസാദ് വി.എസ്, ശ്രീജിത്ത് പി, സുരേഷ് എസ്, ഷൈജു എസ്, അജി കുമാർ ഡി, ലിബിൻ എസ്, ദിനു വി.ജി, ഗിരീഷ് കുമാർ വി, വിനു കുമാർ ബി, അബ്ദുൽ വഹീദ് യു, നസീറ ബീഗം കെ എന്നിവരെയാണ് സ്ഥലംമാറ്റിയത്.
കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷൻ പരിധിയിൽ പോലീസുകാർക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
The post ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം ; മംഗലപുരം പൊലീസ് സ്റ്റേഷനിലെ 31 ഉദ്യോഗസ്ഥർക്കെതിരെ നടപടി ; അഞ്ചു പോലീസുകാർക്ക് സ്പെൻഷൻ, 25 പേർക്ക് സ്ഥലംമാറ്റം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]