
കോഴിക്കോട്: കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റ്യൂട്ട് വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. ചെത്തുകാരന് കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോള്‍ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍ എന്നും അവരുടെ മുഖത്ത് നോക്കിയാണ് അടൂരിനെ നിങ്ങള്‍ വിശുദ്ധനാക്കുന്നതെന്നും ഹരീഷ് വിമര്‍ശിച്ചു.ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ചെത്ത്കാരൻ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ …അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് K.R.നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങൾ വിശുദ്ധനാക്കുന്നത്…സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം.
ദേശാഭിമാനി വാർഷികാഘോഷ സമാപനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ചത്. ‘അടൂർ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലായിരിക്കും. അതിനാലാണ് മലയാള സിനിമയെ സ്വയംവരത്തിന് മുൻപും സ്വയംവരത്തിന് ശേഷവും എന്ന് വിഭജിക്കുന്നത്. അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ ബ്രാൻഡായി അടൂർ ഗോപാലകൃഷ്ണൻ മാറി. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണ്’- മുഖ്യമന്ത്രി പറഞ്ഞു.
The post സത്യത്തില്‍ നിങ്ങള്‍ ദേശാഭിമാനി പോലും വായിക്കാറില്ലെ? ജാതീയ സലാം…; മുഖ്യമന്ത്രിയ്ക്കെതിരെ ഹരീഷ് പേരടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]