
സ്വന്തം ലേഖകൻ
കോഴിക്കോട് : സ്കൂളിന് സമീപം വില്പനയ്ക്കായി എത്തിച്ച 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷോയിലുമായി മൂന്നു പേർ പിടിയിൽ. കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലാകുന്നത്.
പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരാണ് പിടിയിലായത്.
ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
യുവതികൾ ഉൾപ്പെടെയുള്ളവരെ കാരിയർമാരാക്കിയാണ് ഇവർ കേരളത്തിലേക്ക് ലഹരി കടത്തുന്നത് . പിടിക്കപ്പെടാതിരിക്കാൻ പണം നേരിട്ട് വാങ്ങാതെയും ലഹരി നേരിട്ട് ഏല്പിക്കാതെ ഗൂഗിൾ ലൊക്കേഷൻ സഹായത്തോടെ കൈമാറുകയുമായിരുന്നു പതിവ്. എന്നാൽ ഇയാളുടെ ഇടപാടുകൾ വളരെ കാലമായി സൂക്ഷ്മമായി നിരീക്ഷിച്ച പോലീസ് ഇയാളെ ലഹരി മരുന്നോടെ വലയിലാക്കുകയായിരുന്നു.
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്), സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്.
The post കോഴിക്കോട് വീണ്ടും ലഹരി വേട്ട ; സോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി ; വിൽപ്പന ഗൂഗിള്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് ; യുവതികൾ ഉൾപ്പെടെ കാരിയർമാർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]