
തിരുവനന്തപുരം: ഇത്തവണ ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വന്‍വിജയമായെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ജീവനക്കാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്.
2019 ന് ശേഷം ഭക്തജനങ്ങൾക്ക് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവായ ഈ വർഷത്തെ ഉത്സവത്തിന് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഉണ്ടായത് വിവിധങ്ങളായ കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും സർവീസ് നടത്തിപ്പിൽ വന്നതോടെ വളരെ കൃത്യതയാർന്നതും സൗകര്യ പ്രദവും ഏറ്റവും മെച്ചപ്പെട്ടതുമായ സേവനം യാതൊരു പരാതിയുമില്ലാതെ ഏവരുടേയും അഭിനന്ദനത്തോടെ നടത്തുവാൻ കഴിഞ്ഞത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു- ബിജു പ്രഭാകര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം: സ്വാമിമാർക്ക് സംതൃപ്തകരമായമണ്ഡലതീർത്ഥാടനകാലം
…….2022-2023 മണ്ഡലകാല – മകരവിളക്ക് മഹോത്സവം വൻ വിജയം – KSRTC യിലെ മുഴുവൻ ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾഒരുമയോടും നിശ്ചയദാർഢ്യത്തോടുമുള്ള കർമ്മനിരതമായ ഒരു മണ്ഡല കാല-മകരവിളക്ക് മഹോത്സവത്തിന് ജനുവരി 20 ന് വിജയകരമായി തിരശീല വീഴുന്നു. ഇതിന്റെ ഏറ്റവും വെല്ലുവിളി ഉയർത്തിയ ഘട്ടങ്ങൾ നാം മകരവിളക്ക് മഹോത്സവം വിജയകരമാക്കിയതിലൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഏവർക്കും KSRTC യുടെയും എന്റെ വ്യക്തിപരവുമായ ഹൃദയം നിറഞ്ഞ ആശംസകൾ
കെ.എസ്.ആർ.ടി.സി. യെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള വെല്ലുവിളി നിറഞ്ഞ ഒരു മണ്ഡലപൂജ-മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. കോവിഡിന് ശേഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിച്ചേർന്ന കാലയളവാണിത്.*ആയിരത്തിൽ അധികം ബസ്സുകളാണ് ആണ് നാം ഇതിന് സജ്ജമാക്കിയത്. ഇതിനൊപ്പം ഏതാണ്ട് 3000 ജീവനക്കാർ നേരിട്ട് പമ്പയിൽ പ്രതികൂല കാലാവസ്ഥയിലും സാഹചര്യത്തിലും നേരിട്ട് മുന്നണിയിലും മറ്റ് മുഴുവൻ ജീവനക്കാരും യൂണിറ്റുകളിൽ പിന്നണിയിലും പ്രവർത്തിച്ചത് ഒത്തൊരുമയുടെ മികവാണ്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന എല്ലാ സൂപ്പർവൈസർമാരും ഓഫിസർമാരും പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സ്തുത്യർഹമായ പങ്കാണ് വഹിച്ചത്.
മകരവിളക്ക് മഹോത്സവത്തിന് എത്തിയ 500 ൽ അധികം ബസ്സിലെ ജീവനക്കാർക്ക് വേണ്ട ഭക്ഷണവും സൗകര്യങ്ങളും സൗജന്യ സേവനത്തിനൊപ്പം ഒരുക്കുന്നതിന് KSRTC യിലെ അംഗീകൃത സംഘടനകൾ സംയുക്തമായി പ്രവർത്തിച്ചത് വേറിട്ട കൂട്ടായ്മയുടെ ഉദാത്ത മാതൃകയാണ് ഒപ്പം മുഴുവൻ സ്പെഷ്യൽ സർവീസിലും രാവും പകലും കാനന പാതയിൽ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ഡ്രൈവർ – കണ്ടക്ടർ ജീവനക്കാർക്കും KSRTC ഒരുക്കിയ മകരവിളക് ദിവസത്തേക്കുള്ള വെള്ളവും ഭക്ഷണം പായ്ക്ക് ചെയ്ത കിറ്റ് എത്തിക്കുന്നതിലും അത് മാത്രം ഉപയോഗിച്ച് അതിൽ പൂർണ്ണ തൃപ്തിയോടെ കഠിനമായി ജോലി അനുഷ്ഠിക്കുകയും ചെയ്ത നിശ്ശബ്ദ സേവകരായ എന്റെ ജീവനക്കാർ ഈ സ്ഥാപനത്തിന്റെ കരുത്താണ്.
ഏതാണ്ട് 500 ബസ്സുകൾ തുടർച്ചയായും 500 ബസ്സുൾ മകരവിളക്കിനായും ക്രമീകരിച്ചതിനു പിന്നിലും അവ മെയിന്റനൻസ് നടത്തി സ്പ്പെഷ്യൽ സർവിസ് നടത്തിയതിന് പിന്നിലും കഠിനമായ പരിശ്രമം ഉണ്ട്. സാമ്പത്തീക ബുദ്ധിമുട്ടിലും ഇത്രയും ബസ്സുകൾ ഒരു ബ്രേക്ക് ഡൗണോ അപകടമോ ഇല്ലാതെ സജ്ജമാക്കി നടത്തുവാൻ നമുക്ക് കഴിഞ്ഞു എന്നത് ചാർതാർത്ഥ്യം നൽകുന്നു.
കെ.എസ്.ആർ.ടി.സി പമ്പ സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസത്തിലധികം അർപ്പണ മനോഭാവത്തോടുകൂടിയും, സേവനസന്നദ്ധതയോടു കൂടിയും ജോലിചെയ്ത നിലയ്ക്കൽ അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസറുടെയും, ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ തുടങ്ങി… മുഴുവൻ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കഠിന പരിശ്രമത്താൽ കേരള സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ച ദൗത്യവും കർത്തവ്യവും അത്യന്തം പൂർണ്ണതയോടെയും പരാതികൾക്ക് ഇടനൽകാതെയും ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലും പൂർത്തിയാക്കുവാൻ കഴിഞ്ഞു എന്നുള്ളത് ഈ പരിശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ആയതിന് എല്ലാവിധ നേതൃത്വവും പിന്തുണയും നൽകാൻ കഴിഞ്ഞതിൽ കെഎസ്ആർടിസിയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്
മകരവിളക്ക് ഉത്സവകാലത്ത് ഉൾപ്പെടെ ഉണ്ടായ ഭക്തജനത്തിരക്കിനൊപ്പം സംസ്ഥാന അന്തർസംസ്ഥാന സർവിസുകളും ശാസ്ത്രീയമായും കാര്യക്ഷമമായും ചിട്ടയോടും അച്ചടക്കത്തോടു കൂടിയും കൈകാര്യം ചെയ്യുന്നതിന് ക്ലസ്റ്റർ അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാർ ജില്ലാ/ മേഖലാ അധികാരികൾ തുടങ്ങിയവർക്കും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനും സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
ബുദ്ധിമുട്ടുമില്ലാതെ സർവിസ് നടത്തിപ്പിന് കരുത്തുറ്റ നേത്വത്വം നൽകിയ കേരള സർക്കാരിന്റെയും വിശിഷ്യാ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും നിർല്ലോഭമായ നിർദ്ദേശങ്ങളും പിന്തുണയും സർവീസ് നടത്തിപ്പിലുള്ള വൈഷമ്യങ്ങൾ തരണം ചെയ്യുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്. നന്ദി
കെഎസ്ആർടിസി-യുടെ ഈ പ്രവർത്തനങ്ങൾക്കും ഭക്തർക്കും ജീവനക്കാർക്കും വേണ്ട എല്ലാ സൗകര്യവുമൊരുക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ്,കേരള പോലീസ്, മോട്ടോർ വാഹന വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ആരോഗ്യവകുപ്പ്, ബി.എസ്.എൻ.എൽ, കേരളാ വാട്ടർ അതോറിറ്റി, വനം വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകൾ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടക്കമുള്ളവരും വിശിഷ്യാ പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടവും കലവറയില്ലാത്ത സഹകരണം നൽകി. കൂടാതെ പമ്പയിലും നിലയ്ക്കലും ക്യാമ്പ് ചെയ്തു മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ ശബരിമല സ്പെഷ്യൽ കമ്മീഷണർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാർ, പോലീസ് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ, സ്പെഷ്യൽ ഓഫീസർമാർ എന്നിവരിൽനിന്ന് ലഭിച്ച നിസ്സീമമായ സഹായസഹകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിലമതിക്കാനാവാത്തതാണ്
കെഎസ്ആർടിസിയുടെ വിവിധ സംരംഭങ്ങളെക്കുറിച്ചും സർവ്വീസ് നടത്തിപ്പ് സംബന്ധിച്ചും വളരെ ആകർഷകവും വസ്തുനിഷ്ഠവും സത്യസന്ധവുമായി റിപ്പോർട്ടുകൾ സമയാസമയങ്ങളില്‍ നൽകിയ പത്ര – ദൃശ്യ – ശ്രവ്യ മാധ്യമങ്ങൾ കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ ഒപ്പറേഷൻ കൺട്രോൾ സെന്റർ എന്നിവർ കുപ്രചരണങ്ങളെ തകർക്കുന്നതിനും സഹകരിച്ചു നന്ദി..
വരുംകാലങ്ങളിലും ഇത്തരത്തിൽ കൂട്ടായ പ്രവർത്തനത്തിലൂടെ ശബരിമല തീർത്ഥാടനം ഒരു നവ്യാനുഭവമാക്കി തീർക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തോടുകൂടിയാണ് പമ്പയടക്കമുള്ള വിവിധ സ്പെഷ്യൽ സർവീസുകളിൽ ക്യാമ്പ് ചെയ്ത് നിസ്വാർത്ഥ സേവനം നടത്തിവന്നിരുന്ന കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരും മണ്ഡലപൂജ മകരവിളക്ക് മഹോത്സവത്തോട് ഇത്തരുണത്തിൽ വിട പറയുവാനാകുന്നത്. ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കുവാൻ കെഎസ്ആർടിസിയെ സർവ്വാത്മനാ സഹായിച്ച/ എല്ലാ അയ്യപ്പഭക്തർക്കും, മറ്റ് സുമനസ്സുകൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചുകൊള്ളുന്നു.
സ്നേഹപൂർവ്വം
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ കെ എസ് ആർ ടി സി, സെക്രട്ടറി ട്രാൻസ് പോർട്ട്
The post സംതൃപ്തകരമായ ശബരിമല തീര്‍ത്ഥാടനകാലം; ജീവനക്കാര്‍ക്കും അയപ്പഭക്തര്‍ക്കും നന്ദി പറഞ്ഞ് കെഎസ്ആര്‍ടിസി എംഡി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]