
സ്വന്തം ലേഖകൻ
കോട്ടയം: മൊബൈൽ ഫോൺ വ്യാപാര സമിതിയുടെ ജില്ലാ സമ്മേളനം വ്യാപാരി വ്യവസായി സമിതിയുടെ കോട്ടയം ഏരിയ കമ്മറ്റി ഓഫീസിൽ നടന്നു. സംസ്ഥാന സെക്രട്ടറി സി.വി ഇഖ്ബാൽ സമ്മേളനം ഉദ്ഘടനം ചെയ്തു. ചെറുകിട മൊബൈൽ വ്യാപാര സമൂഹത്തിന്റെ നിലനിൽപ്പിനായി നിലകൊള്ളുന്ന സംഘടനയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു ജില്ലാ സമ്മേളനം.
കുത്തകവത്കരണം നിർത്തലാക്കി ചെറുകിട മൊബൈൽ വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി മൊബൈലുകളും മറ്റു അനുബന്ധ ഉപകരണങ്ങളും വിവിധ കമ്പനകളിൽ നിന്നും സംഘടന നേരിട്ട് വാങ്ങി ചെറുകിട വ്യാപാരികൾക്ക് നൽകുവാനും ഇതിലൂടെ കുത്തക കമ്പനികൾക്ക് ലഭിക്കുന്ന അതെ വിലയിൽ തന്നെ ഉൽപ്പന്നങ്ങൾ ചെറുകിട വ്യാപാരികൾക്ക് ലഭ്യമാക്കുവാനും, ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞവിലയിൽ ഉത്പന്നങ്ങൾ വിൽക്കുവാനുമാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ സംസ്ഥാനതലത്തിൽ ആരംഭിച്ചതായി സംസ്ഥാന സെക്രട്ടറി സി.വി ഇഖ്ബാൽ അറിയിച്ചു.
സെക്രട്ടറിയായി കെ.കെ അഖിലേഷിനെയും പ്രസിഡന്റായി ഷബിൻ സാബുവിനെയും സമ്മേളനം തിരഞ്ഞെടുത്തു. മൊബൈൽ മേഘലയിൽ അസംഘടിതമായി നിൽക്കുന്നവരെ സംഘടിപ്പിക്കുമെന്നും, ക്ഷേമനിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും, മൊബൈൽ മേഖലയിലെ കുത്തകവത്കരണം അവസാനിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ അഖിലേഷ് അറിയിച്ചു.
മുൻ.പ്രസി നജീബ് പി.എസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ട്രെഷറർ സലിം കുമരകം സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈ:പ്രസിഡന്റ് ഷൈജു ചിക്കിലേട്ട്, വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ പി.എ അബ്ദുൾ സലീം, സെബാസ്റ്റ്യൻ, രാജേഷ് കെ മേനോൻ,
അനു രമേശ്, അബ്ദുൽഖാദർ, തുടങ്ങിയവർ പങ്കെടുത്തു.
The post മൊബൈൽ വ്യാപാര മേഖലയിലെ കുത്തകവത്കരണം അവസാനിപ്പിക്കും: ചെറുകിട മേഖലയെ സംരക്ഷിക്കും; കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാര സമിതി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]