
കണ്ണൂര്‍: കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ടെന്ന് പൊലീസ്. പതിനെട്ടോ പത്തൊന്പതോ പ്രായമുള്ള യുവതിയുടേതാണ് മൃതേദഹം എന്നാണ് പ്രാഥമിക നിഗനം.
രണ്ടാഴ്ചത്തെ പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.. സംഭവത്തില്‍ വിരാജ്പേട്ട
പൊലീസ് അന്വേഷണം തുടങ്ങി
കേരള അതിര്‍ത്തിയായ കൂട്ടുുപുഴയില് നിന്ന് 17 കിലോമീറ്റര്‍ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് മൃതദേഹമടങ്ങിയ ട്രോളി ബാഗ് കണ്ടെത്തിയത്, നാലു കഷണമായി മുറിച്ച നിലയിലായിരുന്നു മൃതദേഹം,. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ വിരാജ്പേട്ട താലൂക്കാശുപത്രിമോര്ച്ചറിയിലേക്കു മാറ്റി..
ധാരാളം പേര് ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]