
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാസപ്പടി വിവാദമടക്കം താൻ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ലെന്ന് കെപസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ മാത്യു കുഴല്നാടന്. ഇതുകൊണ്ട് താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്നും കുഴല്നാടന് വ്യക്തമാക്കി. ഇതിന് പിന്നാലെ കുഴല്‍നാടനെതിരെ സിപിഎമ്മും ആക്ഷേപം ഉന്നയിച്ചിരുന്നു.
മാസപ്പടി വിവാദമടക്കം ഉയര്‍ത്തിപ്പിടിച്ചായിരുന്നു കുഴല്നാടന് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ കുഴല്‍നാടനെതിരെ സിപിഎമ്മും ആക്ഷേപം ഉന്നയിച്ചിരുന്നു. കള്ളപ്പണ ഇടപാടും നികുതിവെട്ടിപ്പും നടന്നെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് കുഴല്‍നാടനെതിരെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ അന്വേഷണവും ആരംഭിച്ചിരുന്നു.
മാത്യു കുഴല്നാടന് എം.എല്‍.എ.യ്ക്ക് കുടുംബസ്വത്തായി കിട്ടിയ പുരയിടത്തില്‍ റവന്യൂവകുപ്പ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. വിജിലന്‍സ് നിര്‍ദേശത്തെത്തുടര്‍ന്നാണ് കടവൂര്‍ വില്ലേജിലെ ആയങ്കരയിലുള്ള ഭൂമി പരിശോധിച്ചത്. കോതമംഗലം താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റിപ്പോര്‍ട്ട് അടുത്തദിവസംതന്നെ തഹസില്‍ദാര്‍ക്ക് കൈമാറും. റീസര്‍വേ നടന്നിട്ടില്ലാത്തതിനാല്‍ സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ താമസമുണ്ടെന്ന് സംഘം അറിയിച്ചു. എം.എല്‍.എ.യുടെ വീടിനോടുചേര്‍ന്ന സ്ഥലം അനധികൃതമായി മണ്ണിട്ടു നികത്തിയെന്ന് മൂവാറ്റുപുഴ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഫെബിന് പി. മൂസ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ. കുഴല്‍നാടന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.
റവന്യൂവകുപ്പിന്റെ പരിശോധനയെ സ്വാഗതം ചെയ്യുന്നെന്നാണ് മാത്യു കുഴല്നാടന് ഇതിനോട് പ്രതികരിച്ചത്. നേരത്തേയും പരിശോധന നടത്തിയിരുന്നു. ക്രമക്കേടൊന്നും കണ്ടെത്തിയിരുന്നില്ല. പുതിയ പരിശോധന എന്തിനെന്നു വ്യക്തമല്ല. രാഷ്ട്രീയമായ വേട്ടയാടലാണോയെന്നത് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബസ്വത്തായി ലഭിച്ച അഞ്ചരയേക്കറാണ് ആയങ്കരയിലുള്ളത്. വീടിന്റെ പിന്നില്‍ ഒന്നരസെന്റ് മണ്ണിട്ട് നിരപ്പാക്കിയിരുന്നു. ഇത് നിലമല്ല, പുരയിടത്തിന്റെ ഭാഗംതന്നെയാണെന്നും മാത്യു പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]