
സ്വന്തം ലേഖകൻ
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പതിവായി കിട്ടുന്ന ഉപദേശമാണ് ധാരാളം വെള്ളം കുടിക്കണമെന്നത്.ചിലര്‍ ദിവസവും 4.5 ലിറ്റര്‍ വെള്ളം കുടിക്കണം എന്നുപോലും നിര്‍ദേശിക്കാറുണ്ട്.വെള്ളം കലോറി കത്തിച്ചുകളയുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുമെന്നതാണ് ഈ ഉപദേശത്തിന് പിന്നിലെ കാരണം. പക്ഷെ, വെള്ളം കുടിച്ച് ഈസിയായി ശരീരഭാരം കുറയ്ക്കാമെന്നത് വ്യാമോഹമാണ്.14 യുവാക്കളില്‍ നടത്തിയ ഒരു പഠനത്തില്‍ 500 മില്ലിലിറ്റര്‍ വെള്ളം കുടിക്കുന്നത് വിശ്രമവേളയില്‍ ശരീരം 24 ശതമാനം അധികം ഊര്‍ജ്ജം ഉപയോഗിക്കുമെന്ന് കണ്ടെത്തി.കേള്‍ക്കുമ്ബോള്‍ നല്ലതാണെന്ന് തോന്നുമെങ്കിലും വെള്ളം കുടിച്ചതുകൊണ്ടുള്ള ഈ പ്രയോജനം ഒരു മണിക്കൂര്‍ മാത്രമേ നീണ്ടുനില്ക്കുകയൊള്ളു.
അതായത്, ശരാശരി 70 കിലോഗ്രാം ശരീരഭാരമുള്ള ഒരാള്‍ ഓരോ 500മില്ലിലിറ്റര്‍ വെള്ളം കുടിക്കുമ്ബോഴും 20 കലോറി മാത്രമാണ് ഉപയോഗിക്കുന്നത്. അതായത് ഒരു ബിസ്ക്കറ്റിന്റെ നാലിലൊന്ന് കലോറി മാത്രമാണ് ഇങ്ങനെ കത്തിക്കാനാകുന്നത്.ഫ്രിഡ്ജില്‍ വച്ച വെള്ളം കുടിച്ചവരില്‍ ഊര്‍ജ്ജം ചിലവാക്കുന്നതിന്റെ അളവ് വര്‍ദ്ധിച്ചതായി കണ്ടെങ്കിലും ഇതും മിതമായി മാത്രമാണ് കലോറിയില്‍ പ്രതിഫലിച്ചത്. വെള്ളത്തെ ശരീരത്തിന്റെ താപനിലയിലേക്ക് എത്തിക്കാന്‍ വേണ്ടിയാകാം ഊര്‍ജ്ജം കൂടുതല്‍ ചിലവായതെന്നാണ് കരുതുന്നത്.ഇതിന്റെയും ഫലം ഒരു മണിക്കൂര്‍ മാത്രമേ നീണ്ടുനിന്നൊള്ളു. അതായത്, നിങ്ങള്‍ ഒരു ദിവസം ഒന്നര ലിറ്റര്‍ വെള്ളം കുടിച്ചാലും ഒരു കഷ്ണം ബ്രെഡ്ഡില്‍ നിന്ന് ലഭിക്കുന്ന കലോറി മാത്രമേ നഷ്ടപ്പെടുത്താനാകൂ.
കേള്‍ക്കുമ്ബോള്‍ ശരിയാണെന്ന് തോന്നും, കാരണം വയറ് പകുതിയോളം വെള്ളം കുടിച്ച് നിറഞ്ഞിരിക്കുകയാണെങ്കില്‍ പിന്നെ ഭക്ഷണത്തിനായി അവശേഷിക്കുന്ന സ്ഥലം കുറവായിരിക്കും. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പല പരീക്ഷണങ്ങളിലും വിജയിച്ചിട്ടുള്ള ഒരു കണ്ടെത്തലാണെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ കാര്യത്തില്‍ ഈ ശാസ്ത്രം അത്രകണ്ട് വിജയിക്കില്ല.35വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഭക്ഷണത്തിന് മുമ്ബ് വെള്ളം കുടിക്കുന്ന പതിവ് 12 ആഴ്ച്ച തുടര്‍ന്നപ്പോള്‍ ഭക്ഷണത്തിന് മുമ്ബ് വെള്ളം കുടിക്കാത്തവരെ അപേക്ഷിച്ച് ശരീരഭാരത്തില്‍ രണ്ട് കിലോയുടെ കുറവുണ്ടായെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി.എന്നാല്‍, 21നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ ഈ വ്യത്യാസം കണ്ടെത്താനായില്ല.
ഒരു ഭക്ഷണത്തിനും ദീര്‍ഘനേരം വിശപ്പ് ഇല്ലാത്താക്കാനുള്ള കഴിവുള്ളതായും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട്, വെള്ളത്തിന് വിശപ്പ് കുറയ്ക്കാനാകുമെന്ന അവകാശവാദം ശരീരഭാരത്തില്‍ ദീര്‍ഘകാലത്തേക്ക് സ്വാധീനിക്കില്ല.ഡയറ്റില്‍ മാറ്റം വരുത്തിയാല്‍ ഒരുപക്ഷെ വ്യത്യാസം കണ്ടേക്കാം.അതുമാത്രമല്ല, വെള്ളത്തിന് തനിയെ വിശപ്പ് കുറയ്ക്കാന്‍ കഴിയില്ല.വെള്ളം കുടിക്കുമ്ബോള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ വയര്‍ നിറയുന്നില്ല, കാരണം അതിന്റെ വലിയൊരു ഭാഗവും വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെടും.ഭക്ഷണം കഴിച്ചുകഴിഞ്ഞ് വെള്ളം കുടിച്ചാലും വയര്‍ നിറഞ്ഞതായി തോന്നണമെന്നില്ല.അതേസമയം വെള്ള നാരുകളടങ്ങിയവയുമായി ചേരുമ്ബോള്‍ ഒരുപാട് സമയം വയര്‍ നിറഞ്ഞ അനുഭൂതി ഉണ്ടായേക്കാം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]