
ലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുക്കിയ നേഴ്സ് കുറ്റക്കാരിയെന്ന് കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെയാണ് ബ്രിട്ടീഷ് നേഴ്സായ ലൂസി ലെറ്റ്ബി (33) കൊലപ്പെടുത്തിയത്.കൂടാതെ ആറ് കുട്ടികളെ ഇവര്‍ കൊലപ്പെടുത്താനും ശ്രമിച്ചെന്നും തെളിഞ്ഞു.
കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 2015–16 ൽ രാത്രിജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ കൊന്നതെന്നു ലൂസി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.
രോഗമൊന്നുമില്ലാത്ത നവജാതശിശുക്കൾ തുടർച്ചയായി മരിക്കുന്നതു ശ്രദ്ധയിൽപെട്ട ഡോക്ടർമാർ നടത്തിയ അന്വേഷണമാണു ലൂസിയുടെ ക്രൂരത പുറംലോകമറിഞ്ഞത്.
അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ കൊലപ്പെടുത്തി.
ഞാൻ പിശാചാണ്’ എന്നു ലൂസി തന്നെ എഴുതിവച്ച രേഖകൾ കണ്ടെടുത്തിരുന്നു.
നൈറ്റ് ഷിഫ്റ്റുള്ള സമയത്താണ് ഇവര്‍ കൊലനടത്തിയിരുന്നത്.
അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് നഴ്സിന്റെ ക്രൂരതയ്ക്ക് ഇരയായത്. പത്ത് മാസം നീണ്ട
വിചാരണക്കൊടുവിലാണ് വിധി.
കുട്ടികളെ കൊല്ലാന്‍ പലരീതികളാണ് ഇവര്‍ സ്വീകരിച്ചത്. ചില കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.
കൂടാതെ ചിലര്‍ക്ക് വായു കുത്തിവയ്ക്കുകയും മറ്റുചിലരെ നിര്‍ബന്ധിച്ച് പാല് കുടിപ്പിക്കുകയുമായിരുന്നു. കുട്ടികള്‍ മരിക്കുന്നതിന് മുന്‍പായി പലതവണ ഹൃദയാഘാതമുണ്ടായതായും കണ്ടെത്തി.
കുട്ടികളെ അറിഞ്ഞുകൊണ്ടുതന്നെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. The post ഇന്‍സുലിന്‍ കുത്തിവെച്ചു, നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചു; 7 ശിശുക്കളെ കൊലപ്പെടുത്തിയ ‘പിശാച്’ നഴ്സ് കുറ്റക്കാരി appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]