
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിന്റെ ഹർജിയിൻമേൽ ആകാശപാതയുടെ ബലം പരിശേധിക്കാൻ ഹൈക്കോടതി നിർദ്ദേശം
ഹർജി പരിഗണിക്കവേ ആകാശപാത ഏഴ് വർഷമായി വെയിലും മഴയുേമേറ്റ് തുരുമ്പിച്ച് നിൽക്കുകയാണെന്നും
ആകാശപാതയുടെ ഉറപ്പ് പരിശോധിക്കണമെന്നും തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
തുടർന്ന് ആകാശപാതയുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് ഐഐടിക്ക് ഹൈക്കോടതി നിർദ്ദേശം നല്കി
ഇതേ തുടർന്ന് കോട്ടയം ജില്ലാ കളക്ടർ, പാലക്കാട് ഐഐടിയിലെ വിദഗ്ധർ, കിറ്റ്കോ അധികൃതർ, ആർടിഒ, മുനിസിപ്പൽ സെക്രട്ടറി, ട്രാഫിക്ക് എസ്എച്ച്ഒ, പിഡബ്ലുഡി അധികൃതർ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പ്രതിനിധി എന്നിവർ കളക്ട്രേറ്റിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഓണത്തിരക്ക് ഉണ്ടാകുന്നതിന് മുൻപായി ആഗസ്റ്റ് 19,20,21,22 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് ആകാശപാതയുടെ ബലം പരിശോധിക്കാൻ തീരുമാനമായത്. ഈ ദിവസങ്ങളിൽ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
ഗതാഗത നിയന്ത്രണങ്ങൾ ഇപ്രകാരമാണ്.
1. തിരുവനന്തപുരം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന ഭാര വാഹനങ്ങൾ ലോറി,ടൂറിസ്റ്റ് ബസ്സുകൾ,ടിപ്പർ തുടങ്ങിയവ സിമന്റ് കവലയിൽ നിന്നു തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ് വഴി തിരുവാതുക്കൽ കുരിശു പള്ളി-അറുത്തൂട്ടി ചാലുകുന്ന് വഴി പോകേണ്ടതാണ്.
2. കെ.കെ റോഡിലൂടെ ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നും വലതു തിരിഞ്ഞു ശാസ്ത്രി റോഡിലൂടെ ടി.എം.എസ് ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
3. ഏറ്റുമാനൂർ ഭാഗത്തു നിന്നും തിരുവനന്തപുരം പോകേണ്ട വാഹനങ്ങൾ നാഗമ്പടം സിയേഴ്സ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ടി.എം.എസ് ജംഗ്ഷനിലെത്തി ഗുഡ്ഷെപ്പേർഡ് -മനോരമ ജംഗ്ഷൻ വഴി പോകേണ്ടതാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]