
സ്വന്തം ലേഖകൻ
കോട്ടയം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയണമെന്ന് കെജിഎൻഎ കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഴ്സിംഗ് ഡയറക്ടേറ്റ് സ്ഥാപിക്കുക, നഴ്സുമാർക്ക് ബേസിക് ശമ്പളത്തിന്റെ 10 ശതമാനം റിസ്ക് അലവൻസ് അനുവദിക്കുക, ഹോമിയോ മേഖലയിലെ നേഴ്സുമാരുടെ ശമ്പളത്തിലെ അപാകതകൾ, തസ്തിക പരിഷ്കരണം നടത്തുക, ഹെഡ്നേഴ്സ് തസ്തിക അനുവദിക്കുക, നേഴ്സിംഗ് ഇതര ജോലികൾ നിർത്തലാക്കുക, ജില്ലയിലെ നേഴ്സുമാർക്ക് ക്വാർട്ടേഴ്സുകൾ അനുവദിക്കുക തുടങ്ങി പ്രമേയങ്ങളും സമ്മേളനവും പാസാക്കി.
എസ്പിസിഎസ് ഹാളിൽ നടന്ന സമ്മേളനം സിഐടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയംഗം എ.വി റസ്സൽ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ വൈസ്.പ്രസിഡന്റ് വി ഡി മായ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ പ്രസാദ്, കോൺഫെഡ റേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ആന്റ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി രാജേഷ് ടി മാന്നാത്ത്, കെജിഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹേന ദേവദാസ്, സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ, കെജിഎസ്എൻഎ കോട്ടയം ജി്എച്ച് യൂണിറ്റ് സെക്രട്ടറി നിധിൻ വി ജയിംസ്, കെജിഎസ്എൻഎ മെഡി.കോളേജ് യൂണിറ്റ് സെക്രട്ടറി പി അനീഷ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി കെ സഫ്തർ രക്തസാക്ഷി പ്രമേയവും, വി ജി ബിന്ദുബായി അനുശോചന പ്രയേവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ ആർ രാജേഷ് സ്വാഗതവും, ജില്ലാ സെക്രട്ടറിയേറ്റംഗം വി ആർ രാജു നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.പ്രസിഡന്റ് ടി എസ് സൂര്യ അധ്യക്ഷയായി.
സംസ്ഥാന കമ്മിറ്റി അംഗം കെ വി സിന്ധു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ആർ രാജേഷ് വാർഷിക റിപ്പോർട്ടും ട്രെഷറർ ജെ രതീഷ് ബാബു കണക്കും അവതരിപ്പിച്ചു. സ്ഥലം മാറിപ്പോകുന്ന ജില്ലാ സെക്രട്ടറി കെ ആർ രാജേഷിന് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ ജോ.സെക്രട്ടറിമാരായ എം.രാജശ്രീ സ്വാഗതവും, പി.പാപ്പ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി.ജി ബിന്ദു ബായി (പ്രസിഡന്റ്), ടി എസ് സൂര്യ, കെ.എച്ച് റസീന (വൈസ് പ്രസിഡന്റുമാർ) കെ.വി സിന്ധു (സെക്രട്ടറി), എം രാജശ്രീ, ടി കെ സഫ്തർ (ജോയിന്റ് സെക്രട്ടറിമാർ), ജെ രതീഷ് ബാബു (ട്രഷറർ) എന്നിവരടങ്ങുന്ന ഒമ്പത് അംഗ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മൂന്ന് സംസ്ഥാന കമ്മിറ്റി നോമിനികളും, 33 അംഗം ജില്ലാ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു.
The post ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക : കെജിഎൻഎ കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]