
സ്വന്തം ലേഖിക
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊട്ടാരയിൽ എത്തിയതോടെ ജനപ്രവാഹമാണ് എത്തുന്നത്. 72 കിലോമീറ്റർ പിന്നിട്ടത്ത് 12 മണിക്കൂറിൽ.
കൊട്ടാരക്കരയിൽ ജനക്കൂട്ടം മൂലം വളരെ പതുക്കെയാണ് വിലാപയാത്ര പോകുന്നത്.
തിരുവനന്തപുരം പിന്നിട്ട് വിലാപയാത്ര കൊട്ടാരക്കൽ എത്തിയപ്പോൾ അപ്രതീക്ഷിത ജനക്കൂട്ടമാണ് ഉള്ളത്. മഴയിലും പിരിഞ്ഞ് പോകാതെ ജനങ്ങൾ തടിച്ചുകൂടിയതോടെ വിലാപയാത്ര ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. വൈകുന്നേരം ആറരയോടെ വാളകം പിന്നിട്ടു.
നേരത്തെ തീരുമാനിച്ചിരുന്നതിലും ഏറെ വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്.
വലിയ ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ കൂട്ടമായി എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാൻ കഴിയുന്നത്.
തിരുവനന്തപുരം ജില്ല കടക്കാൻ എട്ടുമണിക്കൂറിലേറെയാണ് എടുത്തത്. മകൻ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
അണമുറിയാത്ത ജനപ്രവാഹമാണ് വാഹനം കടന്നുപോകുന്ന വഴികളിലേക്ക് ഒഴുകുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]