
ഭോപ്പാൽ : ബാബ മഹാകാൽ ഘോഷയാത്രയ്ക്ക് നേരെ തുപ്പിയ മൂന്ന് പേർ അറസ്റ്റിൽ . അദ്നാൻ, സൂഫിയാൻ, അഷ്റഫ് എന്നിവരെയാണ് ഉജ്ജയിൻ പോലീസ് അറസ്റ്റ് ചെയ്തത് . ഘോഷയാത്ര ഷിപ്ര ഖരാകുവൻ പോലീസ് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ഇവർ അതിനു നേരെ തുപ്പിയത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണിത്. ഇവർ നിന്നിരുന്ന കെട്ടിടത്തിന് സമീപത്ത് ഘോഷയാത്ര എത്തിയപ്പോൾ, ബാൽക്കണിയിൽ നിന്ന് തുപ്പുകയായിരുന്നു.
പലരും വിലക്കിയിട്ടും ഇവർ ഇത് തുടർന്നതോടെ ഭക്തർ ഇത് വീഡിയോയായി പകർത്തി . ഘോഷയാത്ര പൂർത്തിയായതിന് ശേഷം വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി 295 എ, 153 എ, 296, 505 വകുപ്പുകൾ പ്രകാരം പരാതി നൽകി.ബിജെപി നേതാവ് മസൂം ജയ്സ്വാളും പോലീസ് സ്റ്റേഷനിലെത്തി അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടിരുന്നു . അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റാനുള്ള നോട്ടീസ് നൽകിയിരിക്കുകയാണ്. റിപ്പോർട്ട് .
The post വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമം : മഹാകാൽ ഘോഷയാത്രയ്ക്ക് നേരെ തുപ്പിയ മൂന്ന് പേർ അറസ്റ്റിൽ : വീടുകൾ പൊളിച്ച് മാറ്റാൻ നടപടികൾ ആരംഭിച്ച് മദ്ധ്യപ്രദേശ് സർക്കാർ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]