
ഡൽഹി: പ്രതിപക്ഷ പാർട്ടികൾക്ക് നെഞ്ചിടിപ്പ് സമ്മാനിച്ചു കൊണ്ടാണ് എൻഡിഎ യോഗം ഡൽഹിയിൽ നടന്നത്. തമ്മിൽ പോര് മുറുകുമ്പോഴും പ്രതിപക്ഷ ഐക്യം ഉണ്ടെന്ന് കാണിക്കുന്നതിന് 26 പാർട്ടികളെ കൂട്ടി കോൺഗ്രസ് യോഗം വിളിച്ചു ചേർത്ത ദിവസം തന്നെയാണ് 42 പാർട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എൻഡിഎ കരുത്ത് കാട്ടിയത്.
എൻഡിഎ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തവരിൽ തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണും ഉണ്ടായിരുന്നു. താരത്തിന്റെ എൻഡിഎ പ്രവേശനം ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ജനസേനാ പാർട്ടി അദ്ധ്യക്ഷൻ കൂടിയായ പവൻ കല്യാൺ 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. എൻഡിഎ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട
താരം പ്രധാനമന്ത്രിക്ക് ശക്തമായ പിന്തുണ നൽകുമെന്ന് വെളിപ്പെടുത്തി. ‘യോഗം വളരെ മികച്ചതായിരുന്നു.
ഞങ്ങൾ ആത്മനിർഭർ ഭാരത്, സ്കിൽ ഇന്ത്യയെ എന്നിവയെപ്പറ്റി ഒരുപാട് ചർച്ച ചെയ്തു. ജനസേനാ പാർട്ടിയുടെ എല്ലാ തരത്തിലുള്ള പിന്തുണയും പ്രധാനമന്ത്രിക്ക് ഞങ്ങൾ വാഗ്ദാനം നൽകി.
ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് ചെയ്തു കൊടുക്കും. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനൊപ്പം ഞങ്ങൾ അടിയുറച്ച് പ്രവർത്തിക്കും.
മൂന്നാം തവണയും എൻഡിഎയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കും’- എന്ന് മാദ്ധ്യമങ്ങളോട് പവൻ കല്യാൺ പറഞ്ഞു. The post മൂന്നാം മോദി സർക്കാർ അധികാരത്തിലേറും; പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് വേണ്ടി അടിയുറച്ച് പ്രവർത്തിക്കും; പിന്തുണ പ്രഖ്യാപിച്ച് പവൻ കല്യാൺ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]