
അഗ്നിപഥ് മുഖേന ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നു. അഗ്നിവീർ വായു എന്നതാണ് ഇന്ത്യൻ എയർഫോഴ്സി ലേക്കുള്ള തസ്തികയുടെ പേര്. ഏകദേശം 3500 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ജൂലൈ 27 മുതൽ 2023 ഓഗസ്റ്റ് 17 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാം എന്നും, അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും താഴെ വിശദമായി നൽകിയിട്ടുണ്ട് അവ പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.
ഇന്ത്യൻ വ്യോമസേന യിലേക്കുള്ള അഗ്നിവീർ വായു ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 30,000 രൂപ മുതൽ 40,000 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്. വ്യക്തമായ ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2006 ഡിസംബർ 27-നും 2003 ജൂൺ 27 നും ഇടയിൽ ജനിച്ചവരായിരിക്കണം
› അപേക്ഷകർ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റർ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ
› സർക്കാർ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കോടെ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി) അല്ലെങ്കിൽ
› രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് അതോടൊപ്പം ഫിസിക്സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം (വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി)
› 250 രൂപയാണ് അപേക്ഷാ ഫീസ്
› അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം
› അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരി ക്കുന്ന Apply Now പ്രയോഗിക്കുക
› അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ് അല്ലെങ്കിൽ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താൽ മതി)
› അപേക്ഷകൻ വിരലടയാളം (സൈസ് 10KB – 50KB വരെ)
› അപേക്ഷകന്റെ ഒപ്പ് (സൈസ് 10KB – 50KB വരെ)
› രക്ഷിതാവിന്റെ ഒപ്പ്
› ഇത്രയും രേഖകൾ നൽകിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാൻ ആയി അടുത്തുള്ള കോമൺ സർവീസ് സെന്റർ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ സമീപിക്കാം
› ഇന്ത്യൻ വ്യോമസേന ഔദ്യോഗിക വിജ്ഞാപനം താഴെ നൽകുന്നു.
The post Indian Air Force Agniveer Vayu Recruitment 2023 appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]