
ചെന്നൈ; സേലത്ത് യുവതി ബസ് ഇടിച്ചുമരിച്ചത് ആത്മഹത്യയെന്ന് പൊലീസ്. അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. കുട്ടികള്‍ക്ക് കോളജ് ഫീസ് അടയ്ക്കാനാവശ്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് പൊലീസ് അറിയിച്ചു.
സേലം കലക്ടറേറ്റിലെ താത്കാലിക ശുചീകരണ ജീവനക്കാരിയായ പാപ്പാത്തിയാണ് (39) മരിച്ചത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്നു പാപ്പാത്തി. ഈ സമയം ഇതിലൂടെ വന്ന വണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കഴിഞ്ഞ മാസം അവസാനമാണ് അപകടമുണ്ടായത്.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേക്ഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് അപകടത്തിന്റെ ദൃശ്യം പരിശോധിച്ചപ്പോഴാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്. കാരണം അന്വേക്ഷിച്ചപ്പോഴാണ് കുട്ടിക്ക് സ്കൂള്‍ ഫീസ് കണ്ടെത്താനാണ് ആത്മഹത്യ എന്ന് തെളിഞ്ഞത്.
പാപ്പാത്തിയുടെ മകള്‍ അവസാന വര്‍ഷ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. മകന് പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയാണ്. ഇവര്‍ക്ക് ഫീസ് നല്കാന് പാപ്പാത്തിയുടെ കൈയ്യില്‍ പണം ഉണ്ടായിരുന്നില്ല.
സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നു പാപ്പാത്തി. ഇതിനിടെ അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച പാപ്പാത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
The post അപകടത്തില്‍ മരിച്ചാല്‍ പണം കിട്ടുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചു; കുട്ടികളുടെ ഫീസ് അടക്കാനുള്ള പണത്തിനായി അമ്മ ബസിന് മുന്നില്‍ ചാടി, 39-കാരിക്ക് ദാരുണാന്ത്യം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]