എത്ര ശ്രമിച്ചിട്ടും മുടി കൊഴിച്ചില്‍ മാറാത്തത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ദിവസവും 100 മുതല്‍ 150 വരെ മുടി വരെ പൊഴിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതില്‍ കൂടുതല്‍ കൊഴിഞ്ഞാല്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. മുടിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാകാത്തവരാണ് പല ആളുകളും.
ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൃത്യമായ പരിചരണം മുടിയ്ക്ക് നല്ല ആരോഗ്യവും അതുപോലെ തലയോട്ടിയിലെ പ്രശ്നങ്ങളെ ഒഴിവാക്കുകയും ചെയ്യും. ചിലരുടെ മുടിയില്‍ വരണ്ട് അറ്റം പൊട്ടി പോകാറുണ്ട്, മുടിയുടെ മൃദുത്വം നിലനിര്‍ത്താന്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഈസി ഹെയര്‍ പായ്ക്കുണ്ട്.
കറ്റാര്‍വാഴ
മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കറ്റാര്‍വാഴയിലുണ്ട്. പണ്ട് കാലം മുതല്‍ പലരും കറ്റാര്‍വാഴയുടെ ഗുണങ്ങളെക്കുറിച്ച് വളരെയധികം പറയാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ മുടിയുടെയും അതുപോലെ തലയോട്ടിയുടെയും പല പ്രശ്നങ്ങളെയും ഇല്ലാതാക്കും. തലയോട്ടിയിലെ താരന്, മുടികൊഴിച്ചില്‍, തല ചൊറിച്ചില്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് കറ്റാര്‍വാഴ. ഒരു ചിലവുമില്ലാതെ എളുപ്പത്തില്‍ മുടി വളര്‍ത്താന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്ന് തന്നെ പറയാം. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ തണുപ്പ് കാലത്ത് മുടി വളരാന്‍ ഏറെ മികച്ചതാണ് കറ്റാര്‍വാഴ. വെറുതെ കറ്റാര്‍വാഴ മുടിയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.
കാപ്പിപൊടി
ചര്‍മ്മത്തിനും അതുപോലെ മുടിയ്ക്കും ഏറെ നല്ലതാണ് കാപ്പിപൊടി. മുടിയ്ക്ക് നിറം വര്‍ധിപ്പിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് കാപ്പിപൊടി. തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിച്ച് തലയോട്ടിയെ എക്സ്ഫോളിയേറ്റ് ചെയ്യാന്‍ ഏറെ നല്ലതാണ് കാപ്പിപൊടി. മുടി മൃദുവാക്കാനും അതുപോലെ നല്ല രീതിയില്‍ വളര്‍ത്താനും ഇത് വളരെയധികം സഹായിക്കും. വേരുകളില്‍ നിന്ന് മുടിയെ ബലപ്പെടുത്തി വളരെയധികം എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ കാപ്പിപൊടി സഹായിക്കും.
തേങ്ങാപ്പാല്‍
മുടിയ്ക്ക് കണ്ടീഷണറുടെ ഗുണം നല്കാന് തേങ്ങാപ്പാലിന് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വേരുകളില്‍ നിന്ന് മുടിയെ ബലപ്പെടുത്തി മുടി വളര്‍ച്ചയെ പോഷിപ്പിക്കാന്‍ ഇത് ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ തലമുടിയെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. അതുപോലെ കാല്‍സ്യം മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ നല്ലതാണ്. തേങ്ങാപ്പാലില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ വൈറ്റമിനുകളും ധാതുക്കളും ശിരോചര്‍മ്മത്തെയും മുടിയെയും ആഴത്തില്‍ പോഷിപ്പിക്കാന്‍ സഹായിക്കുന്നു.
പായ്ക്ക് തയാറാക്കാന്‍
ഒരു കറ്റാര്‍വാഴയില്‍ നിന്ന് ആവശ്യത്തിന് ജെല്‍ മാത്രം വേര്‍തിരിച്ച് എടുക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം 1 സ്പൂണ്‍ കാപ്പിപൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു ജല്‍ രൂപത്തിലാക്കാം. ഈ മിശ്രിതം സ്പ്രെ ബോട്ടിലില്‍ ഒഴിച്ച് മുടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. 1 മണിക്കൂര്‍ വച്ച ശേഷം നന്നായി കഴുകി കളയാം. എണ്ണമയം ഇഷ്ടമില്ലാത്തവര്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
The post മുടി തഴച്ചു വളരാന്‍ കാപ്പിപൊടിയും കറ്റാര്‍വാഴയും ഒരുമിച്ച് ഉപയോഗിച്ചോളൂ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]