ഇംഫാല്‍: ഒരുമാസത്തോളമായി സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരിനെക്കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ ഒരു വാക്ക് പോലും മിണ്ടാത്ത പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം. റേഡിയോ കത്തിച്ചും എറിഞ്ഞു പൊട്ടിച്ചുമാണ് ആളുകള്‍ പ്രതിഷേധിച്ചത്. കത്തുന്ന റേഡിയോക്ക് ചുറ്റുംനിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാക്കളും മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മന് കി ബാത്ത് നിര്‍ത്തി പ്രധാനമന്ത്രി മന് കി മണിപ്പൂര്‍ നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.
ദുരന്തനിവാണത്തിന്റെ പേരില്‍ സ്വന്തം മുതുകില്‍ തട്ടി അഭിനന്ദിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യനിര്‍മിത ദുരന്തത്തെക്കുറിച്ച് മിണ്ടാത്തത് എന്താണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ ചോദ്യം.
The post മന് കി ബാത്തില്‍ മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാതെ പ്രധാനമന്ത്രി; പ്രതിഷേധിച്ച് ജനങ്ങള്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]